ബീജിംഗ്: അമേരിക്കൻ പ്രസിഡന്റ് ജോ ബൗഡനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ച ഇന്ന് നടക്കും. വെർച്വൽ യോഗമാണ് നടക്കുന്നത്. പ്രതിരോധ രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സമീപകാലത്തെ ഉരസലിന് കാരണമായ തായ്‌വാൻ വിഷയം ചർച്ചയാകുമെന്നാണ് പെന്റഗൺ അറിയിക്കുന്നത്.
ജോ ബൈഡൻ അധികാരമേറ്റ ശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ചയെന്ന നിലയിൽ അതീവ പ്രാധാന്യത്തോടെയാണ് അമേരിക്കയും ചൈനയും ഇന്നത്തെ യോഗത്തെ കാണുന്നത്. പസഫിക്കിൽ സൈനിക സാന്നിദ്ധ്യമായി സജീവമായ അമേരിക്ക, തെക്കൻ ചൈനാക്കടലിൽ ചൈന ചെറുരാജ്യങ്ങൾക്കുനേരെ നടത്തുന്ന അധിനിവേശ ശ്രമങ്ങൾക്ക് കടുത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
തായ്‌വാന് വാണിജ്യ-പ്രതിരോധ രംഗത്ത് അമേരിക്ക നൽകികൊണ്ടിരിക്കുന്ന സഹായത്തിനെതിരെ ചൈന നിരന്തരം അതൃപ്തി അറിയിച്ചു കൊണ്ടിരി ക്കുകയാണ്. ഒപ്പം തായ് വാനെ എത്രയും പെട്ടന്ന് ചൈനയുടെ അധീനതയി ലാക്കാനാണ് ശ്രമം. വീണ്ടും അധികാരമുറപ്പിച്ച കരുത്തിൽ ഷീ ജിൻപിംഗ് നീക്കം ശക്തമാക്കുമെന്നതിനാൽ അമേരിക്ക ജാഗ്രതയിലാണ്.
അമേരിക്കയും ചൈനയും സമാനരീതിയിൽ ചിന്തിക്കുന്നത് വ്യാവസായിക നയത്തിലും കാലാവസ്ഥാ വ്യതിയാന വിഷയത്തിലുമാണ്. കോപ്-26ൽ എടുത്ത തീരുമാനങ്ങളിൽ ധാരണയാകും. ലോകത്തെ ചെറുരാജ്യങ്ങളെ സഹായിക്കാനാണ് ചൈനയും അമേരിക്കയും നീങ്ങുക. കൊറോണ കാലത്തെ അകൽച്ച കുറയ്‌ക്കാനുള്ള വാണിജ്യരംഗത്തെ തുടർപ്രവർത്തനങ്ങളും ചർച്ചകളും യോഗത്തിലുണ്ടാകും.
Comments