ബീജിംഗ്: സൈനികനെ അധിക്ഷേപിച്ചതിന്റെ പേരിൽ ചൈനീസ് പൗരൻ ജയിലിൽ. ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിയിൽ കൊല്ലപ്പെട്ട സൈനികനെ അധിക്ഷേപിച്ചതിനാണ് ശിക്ഷ ലഭിച്ചത്. സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടയാളെയാണ് സൈന്യം അറസ്റ്റ് ചെയ്തത്. കുറ്റത്തിന് ഇയാൾക്ക് 7 മാസം തടവുശിക്ഷയാണ് ചുമത്തിയത്.
സിൻജിയാംഗ് പ്രവിശ്യാ കോടതിയാണ് ലീ ക്വിസിയാൻ എന്ന വ്യക്തിയെ സൈനികനെ അധിക്ഷേപിച്ചതിന്റെ പേരിൽ ശിക്ഷിച്ചത്. ഒപ്പം പത്തുദിവസ ത്തിനകം പൊതുമദ്ധ്യത്തിൽ മാപ്പുപറയണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് ലീ വടക്ക് തെക്കൻ ചൈനയിലെ കാരക്കോറം മലനിരയിലെ സെമിത്തേരി സന്ദർശിച്ചത്. ഗാൽവാനിൽ കൊല്ലപ്പെട്ട സൈനികരെ അടക്കം ചെയ്ത കല്ലറകൾ തേടിയാണ് ലീ സ്ഥലത്തെത്തിയത്. തുടർന്ന് അവിടെ ചവിട്ടി നിന്ന് ചിത്രമെടുക്കുകയും അത് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഗാൽവാനിൽ കൊല്ലപ്പെട്ട ചെൻ സിയാൻഗ്രോംഗ് എന്ന സൈനികന്റെ കല്ലറയും ലീ സന്ദർശിച്ചു. കല്ലറയിലേക്ക് കൈവിരൽ തോക്കുപോലെ ചൂണ്ടി നിൽക്കുന്ന ചിത്രവും തുടർന്ന് ചിരിക്കുന്ന ചിത്രവും എടുത്താണ് പോസ്റ്റുകൾ ഇട്ടത്. വീ ചാറ്റെന്ന സമൂഹമാദ്ധ്യമത്തിലൂടെ ലീ ഇട്ട പോസ്റ്റുകൾ ലക്ഷണക്കിന് ആളുകൾ ഷെയർ ചെയ്യുകയും ചെയ്തു. എന്നാൽ ലീക്കെതിരെ ജനകീയ വികാരം ഉയർന്നതോടെയാണ് കോടതി ഇടപെട്ടത്. ഇതേ വർഷം സമാന കാരണത്താൽ ജയിലിൽ അടക്കപ്പെടുന്ന രണ്ടാമത്തെ ബ്ലോഗറാണ് ലീ.
















Comments