പത്തനംതിട്ട: വെള്ളപൊക്കത്തെ തുടർന്ന് ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ വഴി തിരിച്ച് വിടും. ജില്ലയിലെ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി ഗതാഗതം ദുഷ്‌കരമായിരിക്കുന്നു. കുമ്പഴ-കോന്നി വഴി വെട്ടൂർ റോഡിൽ വരുന്ന തീർത്ഥാടകർ കോന്നി-കുമ്പഴ-മൈലപ്ര- മണ്ണാറക്കുളഞ്ഞി റോഡ് ഉപയോഗിക്കണം.
ഏഴംകുളം- കൈപ്പട്ടൂർ റോഡ്-അടൂർ- പത്തനംതിട്ട റോഡ്, പത്തനംതിട്ട-കൈപ്പട്ടൂർ റോഡ്, പന്തളം-ഓമല്ലൂർ റോഡ് എന്നിവിടങ്ങളിൽ കൂടി വരുന്ന തീർത്ഥാടകർ കുളനട- മെഴുവേലി- ഇലവുംതിട്ട-കോഴഞ്ചേരി-റാന്നി വഴിയും, കുളനട-ആറന്മുള-കോഴഞ്ചേരി-റാന്നി വഴിയും യാത്ര ചെയ്യണം. കൊച്ചാലുംമൂട്- പന്തളം റോഡിൽ തടസമുള്ളതിനാൽ തീർത്ഥാടകർ കൊല്ലകടവ്-കുളനട-മെഴുവേലി-ഇലവുംതിട്ട- കോഴഞ്ചേരി-റാന്നി വഴി ഉപയോഗിക്കണം.
രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് ജില്ലയിലെ പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. നദീ തീരങ്ങളിലുള്ള പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്‌ക്ക് മാറ്റി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. പമ്പാ നദി കരകവിഞ്ഞൊഴുകുകയാണ്.
















Comments