കൊച്ചി : കുറുപ്പ് സിനിമയ്‌ക്കെതിരെ തൃശൂർ ഗിരിജ തിയേറ്ററിന്റെ പേരിൽ കുപ്രചരണം . സോഷ്യൽ മീഡിയ പേജുകൾ വ്യാജമായി നിർമ്മിച്ചാണ് സിനിമയ്‌ക്കെതിരെ ഡീഗ്രേഡിംഗ് നടക്കുന്നത് . പടം ശരാശരിയാണെന്നും , ദുൽഖർ സൽമാന്റെ വെഫെറർ ഫിലിംസുമായി യോജിക്കാനാകാതത്തിനാൽ ഷോ നിർത്തുകയാണെന്നുമാണ് പ്രചാരണം .
ഡീഗ്രേഡിംഗ് ശ്രദ്ധയിൽപ്പെട്ട ദുൽഖർ ആരാധകരടക്കം വിവരം തിയേറ്റർ ഉടമയുടെ ശ്രദ്ധയിൽ എത്തിച്ചു .തുടർന്ന് തിയേറ്റർ ഉടമ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തി . ‘ ഞങ്ങളുടെ തിയേറ്റർ പേജിന്റെ പേരും വെച്ച് കുറുപ്പ് എന്ന സിനിമ ഡീഗ്രേഡ് ചെയ്യുവാനും, ഇത്തരം വ്യാജ പ്രചരണം ഞങ്ങൾക്കെതിരെ നടത്തുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ വ്യാജ പ്രചരണം വിശ്വസിക്കരുത് പ്രിയപ്പെട്ട മമ്മൂക്കയുടെയും, ദുൽഖറിന്റെയും ഫാൻസും പ്രേക്ഷകരും. ഞങ്ങൾക്ക് വെഫെറർ കമ്പനിയുമായി യാതൊരു പ്രശ്നവുമില്ല. ഒരാഴ്ച ധാരണയിൽ ഞങ്ങൾക്ക് പടം നൽകിയതിൽ പോലും വെഫെറർ കമ്പനിയോട് നന്ദി അറിയിച്ച ഞങ്ങളെ ക്കുറിച്ചാണ് ഇത്തരം വാർത്തകൾ ചിലർ പ്രചരിപ്പിക്കുന്നത്. വ്യാജ വാർത്തകൾ വിശ്വസിക്കരുത്. കുറുപ്പ് മെഗാഹിറ്റിലേയ്‌ക്ക് നീങ്ങുക ആണ്. അതിൽ അസൂയ പെടുന്നവരും ഞങ്ങളോട് വിരോധം ഉള്ളവരും പ്രചരിപ്പിച്ചതാണ് ഇത്തരം വാർത്ത.- എന്നാണ് തിയേറ്റർ ഉടമയുടെ ഫേസ്ബുക്ക് പോസ്റ്റ്.
















Comments