കൊച്ചി ; അപകടത്തിൽ മരിച്ച മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും പാർട്ടിയിൽ പങ്കെടുത്ത ഫോർട്ടുകൊച്ചിയിലെ നമ്പർ 18 ഹോട്ടലിലുണ്ടായിരുന്ന ‘വിഐപി’ ആരാണെന്ന് കണ്ടെത്താനാകാതെ പോലീസ് . ഹോട്ടൽ മുറിയിൽ ഉണ്ടായിരുന്നത് രാഷ്‌ട്രീയ നേതാവോ ,സിനിമാനടനോ ആണെന്നും അഭ്യൂഹങ്ങളുമുണ്ട്.
അൻസി, അഞ്ജന, സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവർ സഞ്ചരിച്ചിരുന്ന കാർ അമിത വേഗത്തിൽ ഓടിച്ച ഡ്രൈവർ അബ്ദുൽ റഹ്മാന്റെ നാട്ടുകാരനാണ് ‘വിഐപി’. ഇയാൾ ഹോട്ടലിലുണ്ടായിരുന്നതെന്ന രഹസ്യവിവരമാണു പൊലീസിനു ലഭിച്ചത്. ബിസിനസ് കാര്യങ്ങളിൽ ഹോട്ടലുടമയ്‌ക്കു സഹായങ്ങൾ ചെയ്തിരുന്ന ‘വിഐപിക്കു’ വേണ്ടി സ്ഥിരമായി ഒഴിച്ചിട്ടിരുന്ന ഒരു മുറിയും ഈ ഹോട്ടലിലുണ്ട്.
ഹോട്ടലിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ അപ്രത്യക്ഷമായതാണ് പോലീസിനെ വലയ്‌ക്കുന്നത് . കേസിൽ ‘വിഐപി’ക്കു പങ്കുണ്ടോയെന്നു വ്യക്തമാകാൻ ഹോട്ടലുടമയുടെ മൊഴിയെടുക്കണം
ഈ മുറിയുടെ വാതിൽ, പാർക്കിങ് ഏരിയ, ഡിജെ പാർട്ടി ഹാൾ എന്നിവിടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ തന്നെ അപ്രത്യക്ഷമായതോടെയാണു അന്നവിടെയുണ്ടായിരുന്നവരെ കുറിച്ചുള്ള സംശയം ശക്തമായത്. . കൊല്ലപ്പെട്ട യുവതികളെ സംഭവ ദിവസം രാത്രി ഹോട്ടലുടമ വിഐപിക്കു പരിചയപ്പെടുത്തിയതായി സൂചനയുണ്ട്.നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ ഒളിപ്പിച്ച ശേഷമാണ് ഹോട്ടലുടമ ഒളിവിൽ പോയതെന്നാണു പോലീസിനു ലഭിക്കുന്ന വിവരം.
















Comments