ലിവർപൂൾ:ബ്രിട്ടനിലെ ലിവർ പൂളിൽ കാർ സ്‌ഫോടനത്തിന് പിന്നാലെ സുരക്ഷാ ജാഗ്രത ഉയർത്തി രാജ്യം. കഴിഞ്ഞ ദിവസം ഉണ്ടായ സ്‌ഫോടനത്തിൽ ഒരു ചാവേർ മരിച്ചിരുന്നു.സ്‌ഫോടനത്തെ ഭീകരാക്രമണമായി ബ്രിട്ടൻ സ്ഥിരീകരിച്ചിട്ടുണ്ട് ഇതിന് പിന്നാലെയാണ് സുരക്ഷ വർദ്ധിപ്പിച്ചത്. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായിരുന്നു.
ടാക്‌സി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെയാണ് വൻ ചാവേറാക്രമണം തടയാനായത്.ശരീരത്തിൽ സ്‌ഫോടക വസ്തുക്കൾ ഒളിപ്പിച്ചെത്തിയ ചാവേറിനെ സംശയം തോന്നി ഡേവിഡ് പെറി എന്ന ഡ്രൈവർ കാറിൽ പൂട്ടിയിടുകയായിരുന്നു.ഇതിന് പിന്നാലെ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ പരിക്കേറ്റ ഡേവിഡ് ചികിത്സയിലാണ്.
ആയിരക്കണക്കിന് സൈനികരും വിമുക്തഭടന്മാരും വിശിഷ്ടാതിഥികളും പങ്കെടുക്കുന്ന അനുസ്മരണ പരിപാടിക്കിടെ സ്‌ഫോടനം നടത്താനായിരുന്നു ചാവേറിന്റെ ശ്രമമെന്നാണ് കരുതുന്നത്. മാഞ്ചസ്റ്റർ ആസ്ഥാനമായുള്ള നോർത്ത് വെസ്റ്റ് ഭീകരവിരുദ്ധ സേന സ്‌ഫോടനത്തെ സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീകരാക്രണണത്തിന് പിന്നാലെ രാജ്യ സുരക്ഷയിൽ ആശങ്ക വർദ്ധിച്ചതായി ബ്രിട്ടൻ ആഭ്യന്തര മന്ത്രി പ്രീതി പട്ടേൽ വ്യക്തമാക്കി.
Comments