ഹൈദരാബാദ്: ആഫ്രിക്കയിലെ വിശ്വപ്രസിദ്ധമായ കിളിമഞ്ചാരോ കൊടുമുടി കീഴടക്കി ഇന്ത്യയുടെ കൗമാരക്കാരി. തെലങ്കാനയിലെ മുരികി പുളകിത ഹാസ്വി എന്ന 13 വയസ്സുകാരിയാണ് നേട്ടം സ്വന്തമാക്കിയത്.
താൻ കണ്ട ഒരു സിനിമയാണ് പ്രചോദനമായത്. ലോകത്തിലെ ഏഴ് പ്രധാന കൊടുമുടികളും കീഴടക്കണമെന്നതാണ് ആഗ്രഹമെന്നും പുളകിത ഹാസ്വി പറഞ്ഞു.
ലോകത്തിലെ വിവിധ കൊടുമുടികൾ കീഴടക്കുന്ന ഇന്ത്യൻ വനിതകളുടെ എണ്ണം വർദ്ധിക്കുന്നതിൽ ഏറെ അഭിമാനിക്കുന്നതായി ഇന്ത്യൻ മൗണ്ടനിയറിംഗ് അധികൃതർ അറിയിച്ചു. ഹിമാലയൻ മലനിരകൾ ഇത്തവണ കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ ഏതാനും മാസം സഞ്ചാരയോഗ്യമല്ല. നിയന്ത്രണങ്ങൾ നീക്കുന്ന മുറയ്‌ക്ക് ഹിമാലയൻ മലനിരകളിലേക്കുള്ള പർവ്വതാരോഹകർക്ക് അനുവാദം ലഭിക്കുമെന്ന പ്രത്യാശയുണ്ടെന്നും മൗണ്ടനീയറിംഗ് സംഘം അറിയിച്ചു.
















Comments