അഹമ്മദാബാദ് : ആദിവാസി വിഭാഗത്തിലുള്ളവരെ പ്രലോഭിപ്പിച്ച് മതപരിവർത്തനം നടത്തിയ ഒൻപത് പേർക്കെതിരെ കേസ്. ഗുജറാത്തിലെ ബച്ചൂര് ജില്ലയിലാണ് സംഭവം. വാസവ ഹിന്ദു വിഭാഗത്തിൽ ഉൾപ്പെടുന്ന 37 കുടുംബങ്ങളിൽ നിന്ന് 100 അധികം പേരാണ് മതപരിവർത്തനത്തിന് വിധേയരായത്.
കൻകരിയ ഗ്രാമവാസികളായ ഇവരെ പണവും മറ്റ് സഹായങ്ങളും നൽകി മതം മാറ്റിയെന്നാണ് ആരോപണം.പണവും മറ്റ് വാഗ്ദാനങ്ങളും നൽകാമെന്ന് പ്രലോഭിപ്പിച്ച് മതപരിവർത്തനം നടത്തിയ ഒൻപത് പേർക്കെതിരെ അമോഡ് പോലീസ് കേസെടുത്തിട്ടുണ്ട്. ലണ്ടനിൽ താമസമാക്കിയ ഫെഫ്ദാവാല ഹാജി അബ്ദുള്ളിനെയും പ്രതി ചേർത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആദിവാസി വിഭാഗത്തിലുള്ളവർക്ക് നൽകാനായി വിദേശത്ത് നിന്ന് പണം സ്വരൂപിച്ചെന്നെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.
ആദിവാസി സമൂഹത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടും നിരക്ഷരതയും മുതലെടുത്ത് കബളിപ്പിച്ച് മതപരിവർത്തനം നടത്തി എന്നാണ് റിപ്പോർട്ട്. വിദ്യാഭ്യാസം കുറഞ്ഞ ആദിവാസി സമൂഹത്തിൽ ഏറെക്കാലത്തെ പ്രവർത്തനത്തിന് ശേഷമായിരുന്നു മതപരിവർത്തനം. നിയമവിരുദ്ധമായ മതപരിവർത്തനത്തിനായി ഏറെക്കാലമായി ആദിവാസി ഗ്രാമത്തിലേക്ക് പണം എത്തിയതായും പോലീസ് വ്യക്തമാക്കി.
മതപരിവർത്തനത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള സമാധനാന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് മതപരിവർത്തനത്തിലുടെ നടന്നതെന്ന് പോലീസ് വ്യക്തമാക്കി.മതപരിവർത്തനം തടയുന്നതിനും ക്രിമിനൽ ഗൂഢാലോചനയ്‌ക്കും സ്പർധ സൃഷ്ടിച്ചതടക്കമുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
















Comments