മുംബൈ: ഓഹരിവിപണിയിൽ ചൊവ്വാഴ്ച വ്യാപാരം അവസാനിക്കുബോൾ സെൻസെക്‌സ് 396.34 പോയിന്റ്(0.65ശതമാനം ) താഴ്ന്ന് 60,322.37ലും, നിഫ്റ്റി 110.30 പോയിന്റ്(0.61 ശതമാനം) താഴ്ന്ന് 17,999.20 ലും എത്തി. ഏകദേശം 1496 ഓഹരികൾ മുന്നേറി. 1639 ഓഹരികൾ ഇടിഞ്ഞു, 122 ഓഹരികൾ മാറ്റമില്ല.
ശ്രീ സിമന്റ്‌സ്, റിലയൻസ് ഇൻഡസ്ട്രീസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടാറ്റ കൺസ്യൂമർ പ്രോഡക്ട്‌സ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി. മാരുതി സുസുക്കി, എം ആൻഡ് എം, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോകോർപ്പ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി.
പൊതുമേഖലാ ബാങ്ക് സൂചിക രണ്ട് ശതമാനം ഇടിഞ്ഞപ്പോൾ നിഫ്റ്റി ബാങ്ക്, എനർജി, ഫാർമ സൂചികകൾ 1 ശതമാനം വീതം കുറഞ്ഞു. ഓട്ടോ സൂചിക 2 ശതമാനത്തിലധികം വർദ്ധിച്ചു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.22 ശതമാനം ഇടിഞ്ഞപ്പോൾ സ്‌മോൾക്യാപ് സൂചിക നേരിയ നേട്ടത്തോടെയാണ് അവസാനിച്ചത്. ബെഞ്ച്മാർക്ക് സൂചികകൾ നെഗറ്റീവായി.
















Comments