കൊച്ചി : മലയാളത്തിലെ രണ്ട് യുവതാരങ്ങൾക്ക് വിശ്രമിക്കാനായി എത്തിച്ച കാരവൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി.
നികുതി അടയ്‌ക്കാത്തതിന്റെ പേരിലാണ് നടപടി . ഇരുമ്പനം റോഡരികിൽ നടക്കുന്ന ചിത്രീകരണത്തിനിടയിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്.ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ ഷാജി മാധവന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് വാഹനം പിടികൂടിയത് .
ഒരു വർഷത്തേക്ക് നികുതി ഇനത്തിൽ ഒരു ലക്ഷം രൂപയും പിഴയും അടയ്‌ക്കാൻ വാഹന ഉടമയ്‌ക്ക് നിർദേശം നൽകിയിട്ടുണ്ട്. മഹാരാഷ്‌ട്ര രജിസ്ട്രേഷനിലുള്ള അത്യാധുനിക സംവിധാനങ്ങളോടെയുള്ള കാരവാനാണ് താരങ്ങൾക്കായി എത്തിയത് . കൊച്ചി സ്വദേശിയാണ് വാഹനങ്ങൾ ഇവിടെ വാടകയ്‌ക്ക് നൽകിയിരുന്നത്.
















Comments