തിരുവനന്തപുരം: കൊലപാതകവും രാഷ്‌ട്രവിരുദ്ധ പ്രവർത്തനങ്ങളും പിന്തുടരുന്ന എസ്ഡിപിഐയ്‌ക്ക് സംരക്ഷണമൊരുക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ പ്രത്യക്ഷ പ്രതിഷേധവുമായി ബിജെപി. പാലക്കാട് എലപ്പുളളിയിൽ ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖായിരുന്ന സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ബിജെപിയുടെ പ്രതിഷേധം.
എസ്ഡിപിഐ ഭീകരവാദികളെ സംരക്ഷിക്കുന്ന പിണറായി സർക്കാരിന്റെ നിലപാടിനെതിരെ നാളെ രാവില 11 മണിക്ക് ബിജെപി സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. പാലക്കാട് സഞ്ജിത്തിന്റെയും ചാവക്കാട് ബിജുവിന്റെയും കൊലപാതക കേസുകൾ സംസ്ഥാന സർക്കാർ എൻഐഎക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്യും. എസ്ഡിപിഐ നടത്തുന്ന കൊലപാതകങ്ങളിൽ ഗവർണറുടെ ഇടപെടൽ തേടി നേരത്തെ കെ. സുരേന്ദ്രൻ രാജ്ഭവനിൽ എത്തിയിരുന്നു. 10 ദിവസത്തിനിടെ രണ്ട് ആർഎസ്എസ് പ്രവർത്തകരെയാണ് എസ്ഡിപിഐ തീവ്രവാദികൾ കൊലപ്പെടുത്തിയതെന്ന് അദ്ദേഹം ഗവർണർ ആരിഫ് ഖാനെ ബോധിപ്പിച്ചു.
സഞ്ജിത്തിന്റെ കൊലപാതകം നടന്ന് 30 മണിക്കൂർ പിന്നിടുമ്പോഴും ആരെയും പിടികൂടാനോ നിർണായക തെളിവുകൾ കണ്ടെത്താനോ പോലീസിന് ആയിട്ടില്ല. നിലവിൽ പാലക്കാട് ഡിവൈഎസ്പി പി.എസ് ഹരിദാസന്റെ മേൽനോട്ടത്തിൽ ടൗൺ സൗത്ത് ഇൻസ്‌പെക്ടർ ഷിജു ടി എബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എന്നാൽ പോലീസിന് കാര്യമായ അന്വേഷണ പുരോഗതി കൈവരിക്കാനായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ് .
















Comments