ന്യൂഡൽഹി: സിഎജിയുടെ സേവനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുൻ സർക്കാരിന്റെ കള്ളക്കളികൾ പുറത്തുകൊണ്ടുവന്നത് സിഎജിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് ഓഡിറ്റിങ്ങിനെ ആശങ്കയോടെയും ഭയത്തോടെയും കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. സിഎജിയും ഗവൺമെന്റും പരസ്പരം എതിരാണെന്നത് പൊതു ചിന്തയായി മാറിയിരുന്നു. എന്നാലിന്ന് ഈ ചിന്താഗതി മാറിയിരിക്കുന്നു. മൂല്യവർദ്ധനയുടെ ഒരു പ്രധാന ഭാഗമായാണ് ഇന്ന് സിഎജി റിപ്പോർട്ടിനെ പരിഗണിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രഥമ ഓഡിറ്റ് ദിനത്തിന്റെ ഭാഗമായുള്ള ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ, ബാങ്കിംഗ് മേഖലയിൽ സുതാര്യത ഇല്ലാത്തതിനാൽ തെറ്റായ രീതികൾ പിന്തുടർന്നിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മുൻ സർക്കാരും സിഎജിയും തമ്മിൽ വലിയ പിടിവലി നടന്നു. സിഎജി ഒരു ഫയൽ ആവശ്യപ്പെട്ടാൽ അത് നൽകാൻ ഉദ്യോഗസ്ഥൻ ബാദ്ധ്യസ്ഥരാണ്. രാജ്യത്തിന്റെ ഉത്പാദനക്ഷമത കൂട്ടുന്നതിൽ സിഎജിയുടെ പങ്ക് നിർണ്ണായകമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഫയലുകൾ കൊണ്ട് പരക്കം പായുന്ന തിരക്കുള്ള ഒരു വ്യക്തിയുടെ പ്രതിച്ഛായയെ സിഎജി മറികടന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഇപ്പോൾ ആധുനികവത്കരണത്തിന്റെ കാലത്താണ് സിഎജി. യുപിഎ സർക്കാരിന്റെ കാലത്തെ കള്ളക്കളികൾ പുറത്തുകൊണ്ടുവന്നത് സിഎജിയാണ്. ഓഡിറ്റിൽ സർക്കാർ ഇടപെടലുകൾ കുറഞ്ഞതായും പ്രധാനമന്ത്രി പറഞ്ഞു.
















Comments