ശ്രീനഗർ: ജമ്മുകശ്മീരിലെ ഹൈദർപോറയിൽ ഇന്നലെ ഏറ്റുമുട്ടലിൽ സൈന്യം വധിച്ച നാലുപേരിൽ രണ്ടുപേർ കച്ചവടക്കാരെന്ന് കശ്മീർ ഐ.ജി വിജയ് കുമാർ. ജനവാസമേഖലയിൽ സൂചന ലഭിച്ചതനുസരിച്ചാണ് സൈന്യം ഭീകരർക്കായി തിരച്ചിൽ നടത്തിയത്. ഒരു വീട്ടിൽ തമ്പടിച്ച ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഗൃഹനാഥൻ അടക്കം നാലുപേരാണ് വധിക്ക പ്പെട്ടത്.
കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ പാകിസ്താൻ സ്വദേശിയും മറ്റൊരാൾ ജമ്മുകശ്മീർ സ്വദേശിയുമാണ്. ഹൈദർ എന്ന് വിളിക്കുന്ന ബിലാൽ ഭായി എന്ന പാക്ഭീക രനാണ് കൊല്ലപ്പെട്ടത്. രണ്ടാമൻ പ്രദേശവാസിയായ ഭീകരൻ അബ്ദുൾ ലത്തീഫ് മഗ്രെയും കൊല്ലപ്പെട്ട മൂന്നാമൻ മുദാസർ ഗുല്ലുമാണ്. മുദാസർ ഭീകരർക്ക് പ്രാദേശിക സഹായം ഒരുക്കുന്നയാളും അനധികൃത കോൾസെന്റർ നടത്തുന്ന വ്യക്തിയുമാണെന്ന് സൈന്യം പറഞ്ഞു.
നാലാമൻ ഭീകരർക്ക് ഒളിത്താവളം നൽകിയ വ്യക്തിയായ അൽതാഫ് ദാറെന്ന വ്യക്തിയാണ്. രണ്ടു നിലകളുള്ള വീടിന്റെ മുകളിലത്തെ നിലയിലാണ് ഭീകരർ ഒളിച്ചിരുന്നത്. അൽതാഫ് അഹമ്മദും മുദാസർ അഹമ്മദുമാണ് ഭീകരർക്കൊപ്പം കൊല്ലപ്പെട്ടത്.
വീട് റെയ്ഡ് ചെയ്ത സൈനികർ രണ്ടു പിസ്റ്റളുകളും ആറു മൊബൈൽ ഫോണുകളും 6 ലാപ്‌ടോപ്പുകളും കണ്ടെത്തി. പാകിസ്താൻ ബന്ധമുള്ള നിരവധി രേഖകൾ ലാപ്‌ടോപ്പിൽ നിന്നും ലഭിച്ചതായാണ് വിവരം. അമേരിക്കയുടെ ഭൂപടവും ലാപ്‌ടോപിൽ നിന്ന് ലഭിച്ചതായി സൈന്യം അറിയിച്ചു.
















Comments