ആലപ്പുഴ: രാത്രി ഉറങ്ങാൻ കിടന്ന വൃദ്ധയെ പിറ്റേദിവസം കണ്ടെത്തിയത് വെള്ളക്കെട്ടിൽ മരിച്ച നിലയിൽ. നീരേറ്റുപുറം കുമ്മാട്ടി പരേതനായ കുഞ്ഞച്ചന്റെ ഭാര്യ അന്ന (75) ആണ് മരിച്ചത്. വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് അയൽവാസിയുടെ വീടിന്റെ മുകളിലായിരുന്നു അന്നയും കുടുംബവും താമസിച്ചിരുന്നത്.
ഇന്നലെ രാത്രി എട്ടുമണിക്ക് മകൻ ബെന്നിച്ചനോടൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു. രാത്രി ഒരു മണിയോടെ ബെന്നിച്ചൻ ഉണർന്നു നോക്കുമ്പോൾ അമ്മയെ കാണാതാവുകയും തുടർന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളത്തിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. കോണി ഇറങ്ങി വരുമ്പോൾ കാൽതെറ്റി വെള്ളത്തിലേയ്‌ക്ക് വീണതാകാമെന്നാണ് അനുമാനം. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു.
















Comments