തിരുവനന്തപുരം: സഞ്ജിത്തിന്റെ കൊലപാതകികളെ പിടിക്കാതെ പോലീസും സർക്കാരും എസ്ഡിപിഐക്ക് ഒത്താശ ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പോലീസിന് പ്രതികളെ പിടികൂടാൻ ഭയമാണെങ്കിൽ അതിന് കഴിയുന്നവരെ കേസ് ഏൽപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ ഭീകരവാദികളെ സംരക്ഷിക്കുന്ന സർക്കാർ സമീപനത്തിനെതിരെ ബിജെപി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഞ്ജിത്തിനെ അതിക്രൂരമായി ഭാര്യയുടെ മുന്നിലിട്ടാണ് വെട്ടിക്കൊലപ്പെടുത്തിയത്. എസ്ഡിപിഐ ക്രിമിനൽ സംഘമാണ് ഈ കൊലപാതകത്തിന് പിന്നിൽ. നാട്ടിൽ കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് പാക് ഐഎസ്‌ഐയിൽ നിന്ന് അച്ചാരം പറ്റുന്ന ഭീകരവാദികൾ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്‌ട്രീയ രൂപമായിട്ടുള്ള എസ്ഡിപിഐ വഴി ഈ കൊലപാതകങ്ങളും അക്രമങ്ങളും ഇവിടെ നടത്തുന്നത്. കഴിഞ്ഞ രണ്ട് ആഴ്ചക്കിടയിൽ കേരളത്തിൽ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. കഴിഞ്ഞ മാസം 30ാം തിയതി തൃശൂർ ജില്ലയിലെ ചാവക്കാടും നിരപരാധിയായ ഒരു ചെറുപ്പക്കാരനേയും എസ്ഡിപിഐ ക്രിമിനൽ സംഘം അരുംകൊല ചെയ്തു. സംസ്ഥാന സർക്കാർ മതഭീകരവാദികളുടെ മുന്നിൽ മൗനം പാലിക്കുന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്. എസ്ഡിപിഐ കാപാലികന്മാരെ സംസ്ഥാന സർക്കാർ സംരക്ഷിക്കുകയാണ്.
പോലീസും രാഷ്‌ട്രീയ യജമാനന്മാരും കൊലയാളികളെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. സഞ്ജിത്തിന്റെ കൊലപാതകം പട്ടാപ്പകലാണ് നടന്നിരിക്കുന്നത്. കൊലയാളികളെ കണ്ടുപിടിക്കാൻ ഇത്ര ദിവസമായിട്ടും പോലീസിന് സാധിച്ചിട്ടില്ല. കൊലപാതകം നടത്തിയത് ആരാണെന്ന് പോലീസിന് അറിയാം. 2020 മുതൽ സഞ്ജിത്തിന് ഈ കൊലയാളികളുടെ വധഭീഷണി ഉണ്ടായിരുന്ന കാര്യവും പോലീസിന് അറിയാം. പല സന്ദർഭങ്ങളിലും ഇതേ കൊലയാളി സംഘം സഞ്ജിത്തിനെ വക വരുത്താൻ ശ്രമം നടത്തിയ കാര്യവും പോലീസിന് അറിയാം. കൊലപാതകികളെ കുറിച്ചുള്ള വ്യക്തമായ വിവരവും പോലീസിന് അറിയാം. എന്നിട്ടും നടപടിയെടുക്കാതെ പോലീസ് നാടകം കളിക്കുകയാണ്. പ്രതികൾ എവിടെയാണെന്നതിനെ കുറിച്ചും പോലീസിന് കൃത്യമായ ധാരണയുണ്ട്. എന്നിട്ടും പ്രതികളെ പിടിക്കാത്തത് എസ്ഡിപിഐയും പോലീസും തമ്മിലുള്ള ധാരണയുടെ പുറത്താണ്.
രാഷ്‌ട്രീയ യജമാനന്മാരുടെ രാഷ്‌ട്രീയ താത്പര്യമാണ് പോലീസ് ഈ കേസുകളിൽ സംരക്ഷിക്കുന്നത്. എസ്ഡിപിഐ ക്രിമിനൽ സംഘങ്ങളെ പോലീസ് വെള്ളപൂശുകയാണ്. കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മുസ്ലീം ഭീകരസംഘടനകൾ നിരവധി കൊലപാതകങ്ങൾ നടത്തി. സിപിഎം പ്രവർത്തകർ ഉൾപ്പെടെ കൊലചെയ്യപ്പെട്ടിട്ടും അവർക്കെതിരെ യാതൊരു നടപടിയുമില്ല. പോലീസിന് എസ്ഡിപിഐയെ ഭയമാണ്. അവർ പോലീസിനെ ഭീഷണിപ്പെടുത്തുകയാണ്. പിണറായി വിജയനും ആ ഭീഷണിക്ക് മുന്നിൽ മുട്ടു മടക്കുകയാണ്. ബിജെപി സമാധാനം ആഗ്രഹിക്കുന്നുണ്ട്. പോലീസിന് കൊലയാളികളെ പിടിക്കാൻ കഴിയില്ലെങ്കിൽ അതിന് കഴിയുന്നവരെ പണി ഏൽപ്പിക്കണം. പോലീസ് ഈ രീതിയിലാണ് കേസ് അന്വേഷിക്കുന്നതെങ്കിൽ ആ കുടുംബത്തിനും, ആർഎസ്എസിനും നീതി ലഭിക്കില്ല.
കേരള പോലീസിന് കഴിയില്ലെങ്കിൽ അത് തുറന്ന് പറയാൻ പിണറായി വിജയൻ തയ്യാറാകണം. ഇരട്ടച്ചങ്കനാണ്, വാൾത്തലയുടെ ഇടയിലൂടെ നടന്നു എന്നൊക്കെ പിആറുകാരെ കൊണ്ട് എഴുതിക്കുന്നതിന് പകരം ആഭ്യന്തരവകുപ്പ് ഉണർന്ന് പ്രവർത്തിക്കണം. ആഭ്യന്തര വകുപ്പിന്റെ ദയനീയ പരാജയമാണ് ഇവിടെ കാണുന്നത്. കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങളിലുൾപ്പെടെ പലയിടത്തും എസ്ഡിപിഐ-സിപിഎം പരസ്യ ബാന്ധവമാണുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും പലയിടത്തും സിപിഎം എസ്ഡിപിഐയുമായി ഒളിഞ്ഞും തെളിഞ്ഞും ധാരണ ഉണ്ടാക്കിയിട്ടുണ്ട്. അതിനുള്ള ഉപകാര സ്മരണയാണ് ഇപ്പോൾ നടപ്പാക്കുന്നത്. ഇത് അനുവദിച്ച് കൊടുക്കാനാകില്ല. ഗൂഢാലോചനക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് നീതി നടപ്പാക്കാൻ പിണറായി വിജയൻ തയ്യാറാകണം.
അഭിമന്യു എന്ന സിപിഎം നേതാവിനെ കൊലപ്പെടുത്തിയതിന് നിങ്ങൾ ഒത്തുതീർപ്പ് നടത്തിയിട്ടുണ്ടാകും. പക്ഷേ ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയിട്ട് രക്ഷപെട്ട് കടന്നു കളയാമെന്ന് വിചാരിക്കുന്നുണ്ടെങ്കിൽ അത് പോലീസിന്റെ മുന്നിൽ നിന്ന് മാത്രമാകും. കൊലയാളികളെ കൈകാര്യം ചെയ്യാൻ പോലീസ് നിയമപരമായി തയ്യാറായില്ലെങ്കിൽ ആർഎസ്എസും ബിജെപിയും പഴയതൊന്നും മറന്നിട്ടില്ലെന്ന് പറയുകയാണ്. ഞങ്ങൾ സമാധാനം ആഗ്രഹിക്കുന്നു. നാട്ടിൽ കലാപം ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണ് സമാധാനപരമായി വിഷയത്തെ കൈകാര്യം ചെയ്യുന്നത്.
സഞ്ചാര സ്വാതന്ത്യം എന്നൊക്കെ പറയുന്നത് ആർഎസ്എസിന്റെ പ്രവർത്തകർക്കും ഉറപ്പ് വരുത്താനുള്ള ബാധ്യത ഞങ്ങൾക്കുണ്ട്. അതുകൊണ്ടാണ് മര്യാദയുടെ ഭാഷയിൽ പറയുന്നത്. പോലീസിനെ കൊണ്ട് ആവുന്നില്ലെങ്കിൽ ഈ കേസ് എൻഐഎയെ ഏൽപ്പിക്കണം. തീവ്രവാദികളാണ് ഈ കൊലപാതകം നടത്തിയിരിക്കുന്നത്. പരിശീലനം സിദ്ധിച്ച തീവ്രവാദികളാണ് കൊലപാതകികൾ. മാരക ആയുധങ്ങളാണ് ഈ കൊലപാതകത്തിന് ഉപയോഗിച്ചിരിക്കുന്നത്. കേരളത്തിൽ പലയിടത്തും എസ്ഡിപിഐ തീവ്രവാദികൾ വളർത്തുനായ്‌ക്കളേയും തെരുവുനായ്‌ക്കളേയുമെല്ലാം വെട്ടിക്കൊലപ്പെടുത്തി പരിശീലനം നടത്തുന്ന എത്രയെത്ര സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പാലക്കാട് ജില്ലയിൽ മാത്രം 30 ഇടത്താണ് നായ്‌ക്കളെ വെട്ടിയുള്ള പരിശീലനം നടന്നത്. മനുഷ്യരെ കൊല്ലാനുളള പരിശീലനമാണ് മൃഗങ്ങളിൽ നടത്തുന്നത്. വ്യക്തമായ ആസൂത്രണത്തോടെയാണ് ഇതെല്ലാം നടപ്പാക്കുന്നത്. എന്നിട്ടും പോലീസ് ഒരു നടപടിയും എടുക്കുന്നില്ല.
കേരളത്തിന്റെ ഓരോ സ്ഥലങ്ങളിലും ഭക്ഷണകാര്യത്തിലും മറ്റും തീവ്രവാദികൾ അവരുടെ അജണ്ട നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഹലാൽ ഹോട്ടലുകളെന്ന് പറഞ്ഞ് മുല്ലാക്കമാരെ കൊണ്ട് തുപ്പിച്ചാണ് പലയിടത്തും സാധാരണക്കാർക്ക് ഭക്ഷണം കൊടുക്കുന്നത്. കേരളത്തിലെ പല സ്ഥാപനങ്ങളും വർഗീയവത്കരിച്ചു കൊണ്ടിരിക്കുകയാണ്. ശബരിമലയിൽ പോലും ഹലാൽ ശർക്കര ഉപയോഗിക്കേണ്ട ഗതികേട് വന്നിരിക്കുന്നു. ഈ സർക്കാരിന്റെ സഹായത്തോടെയാണ് ഭീകരവാദികളുടെ ഈ അജണ്ടയെല്ലാം ഇവിടെ നടപ്പാക്കുന്നത്. കേരളത്തിന്റെ മതസൗഹാർദ്ദവും സമാധാനവും തകർക്കാനുള്ള നീക്കങ്ങളാണിത്. സമാധാനം ആഗ്രഹിക്കുന്ന ആളുകളെല്ലാം ഈ സർക്കാരിന്റെ നീക്കങ്ങളെ എതിർക്കണം. സമാധാനം ആഗ്രഹിക്കുന്നത് കൊണ്ടാണ് പ്രതിഷേധ റാലികൾ മാത്രം നടത്തുന്നത്. പക്ഷേ നീതി നടപ്പായില്ലെങ്കിൽ സമരത്തിന്റേയും പ്രതിഷേധത്തിന്റേയും രീതികൾ മാറും. കൊലയാളികളെ അടിയന്തരമായി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
















Comments