ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റമുട്ടൽ. ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിലുള്ള പോംബായ്, ഗോപാൽപോറ ഗ്രാമങ്ങളിലാണ് ഏറ്റമുട്ടൽ ഉണ്ടായത്. സംഭവത്തിൽ ഇതിനോടകം നാല് ഭീകരരെ സൈന്യം വധിച്ചതായി കശ്മീർ ഐജി വിജയ് കുമാർ അറിയിച്ചു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗോപാൽപോറയിൽ പോലീസും സൈന്യവും സിആർപിഎഫ് ഉദ്യോഗസ്ഥരും ചേർന്നാണ് ഭീകരരെ നേരിടുന്നത്. തീവ്രവാദികൾ ഒളിച്ചിരിക്കുന്നതായി വിവരം ലഭിക്കുകയും തുടർന്ന് പ്രദേശത്ത് പരിശോധനയ്‌ക്കെത്തുകയും ചെയ്തതാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. മറഞ്ഞിരുന്ന ഭീകരർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
സമാനമായ സാഹചര്യത്തിലാണ് പോംബായ് മേഖലയിലും ഏറ്റുമുട്ടലുണ്ടായത്. ഇവിടെ മൂന്ന് ഭീകരരെയും ഗോപാൽപോറയിൽ ഒരാളെയും വധിച്ചതായാണ് വിവരം.
















Comments