ന്യൂഡൽഹി: രാഷ്‌ട്രീയ പ്രതിസന്ധിയെ തുടർന്ന് പട്ടിണിയിലേക്കും സാമ്പത്തിക ബുദ്ധിമുട്ടിലേക്കും കൂപ്പ് കുത്തിയ അഫ്ഗാൻ ജനതയ്ക്ക് ഇന്ത്യയുടെ ഒരു കൈ സഹായം.50,000 ടൺ ഗോതമ്പ് ആണ് ഇന്ത്യ അഫ്ഗാൻ ജനതയുടെ വിശപ്പടക്കാനായി നൽകുന്നത്.
ഇന്ത്യ കൈമാറുന്ന ഭക്ഷ്യധാന്യങ്ങൾ പാകിസ്താനിലൂടെ കൈമാറാൻ പാക് സർക്കാർ അനുമതി നൽകിയതോടെയാണ് ഇതിന് വഴിതെളിഞ്ഞത്. നേരത്തെ ഈ ആവശ്യവുമായി താലിബാൻ പ്രതിനിധി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കണ്ടിരുന്നു.ഇത്ര വലിയ അളവിൽ ഗോതമ്പ് വിമാനമാർഗം എത്തിക്കാൻ സാധിക്കാത്തതിനാലാണ് കരമാർഗം എത്തിക്കുന്നത്. എന്നാൽ വിഷയത്തിൽ തീരുമാനമെടുക്കുന്നത് പാകിസ്താൻ വൈകിപ്പിക്കുകയായിരുന്നു.
താലിബാൻ സർക്കാരിനെ ഇനിയും അംഗീകരിച്ചിട്ടില്ലാത്ത ഇന്ത്യയുടെ അഫ്ഗാൻ ജനതയ്‌ക്കുള്ള ആദ്യത്തെ സഹായമാവും ഈ ഗോതമ്പ് വിതരണം.വേൾഡ് ഫുഡ് പ്രോഗ്രാം റിപ്പോർട്ട് പ്രകാരം അഫ്ഗാനിസ്താനിലെ പകുതിയോളം വരുന്ന ജനങ്ങൾ ഭക്ഷ്യപ്രതിസന്ധിയെ തുടർന്നുള്ള വെല്ലുവിളികൾ നേരിടുന്നുണ്ടെന്നാണ് വിവരം. 20 ലക്ഷത്തോളം വരും ഈ രീതിയിയിൽ ദുരിതമനുഭവിക്കുന്ന ജനതയുടെ എണ്ണം.
അഫ്ഗാനിസ്ഥാൻ ഭരണം താലിബാൻ കയ്യടക്കിയതോടെയാണ് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. ഭീകര സംഘടന അഫ്ഗാനിസ്ഥാൻ ഭരണം ഏറ്റെടുത്തതുമുതൽ ലോക രാഷ്‌ട്രങ്ങൾ രാജ്യത്തേക്കുള്ള സഹായ വിതരണം മരവിപ്പിച്ചിരിക്കുകയാണ്.
















Comments