ഝാൻസി: ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ നിർമ്മിത ഉത്പന്നങ്ങൾ മാത്രമല്ല ലക്ഷ്യമിടുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ആത്മനിർഭർ ഭാരതിലൂടെ ലോകത്തിന് വേണ്ടിയുള്ള നിർമ്മാണമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഝാൻസി കോട്ടയ്‌ക്ക് സമീപമുള്ള മുക്തകാശി മഞ്ചിൽ സമർപൺ പർവ് ജൽസ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രതിരോധ സംവിധാനങ്ങളുടെയും ഉപകരണങ്ങളുടേയും ഉത്പാദനത്തിൽ സ്വാശ്രയത്വം കൈവരിക്കുന്നതിന് ഇന്ത്യ വലിയ മുന്നേറ്റമാണ് നടത്തുന്നത്.
ഇതുമായി ബന്ധപ്പെട്ട പരിപാടികളാണ് മൂന്ന് ദിവസം നീളുന്ന സമർപൺ പർവ് ജൽസിൽ നടക്കുന്നത്. നവംബർ 19 ന് പരിപാടിയുടെ സമാപനചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
ഘടനാപരമായ പരിഷ്‌ക്കാരങ്ങൾ ഉൾക്കൊള്ളുന്ന കേന്ദ്രസർക്കാർ പദ്ധതിയായ ആത്മ നിർഭർ പദ്ധതി കൊറോണ വ്യാപനത്തിന് ശേഷം ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി വീണ്ടെടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു.
















Comments