കൊച്ചി:മോഡലുകളുടെ മരണത്തിൽ ദുരൂഹത വർദ്ധിപ്പിച്ച് കൂടുതൽ തെളിവുകൾ.ഫോർട്ട് കൊച്ചി നമ്പർ-18 ഹോട്ടലിലെ ഡി ജെ പാർട്ടിയിൽ പങ്കെടുത്തവരിൽ പോലീസ് ഉന്നതനും പ്രമുഖ സിനിമാ താരവും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്.ഡി ജെ പാർട്ടിയുടെ മറവിൽ നടന്നത് മയക്കുമരുന്ന് റേവ് പാർട്ടിയാണെന്ന് വിവരം.
മോഡലുകളുടെ മരണത്തിൽ അന്വേഷണം അട്ടിമറിക്കാൻ ആസൂത്രിത നീക്കങ്ങൾ നടക്കുന്നതായി ആരോപണം.മോഡലുകളും സിനിമാ രംഗത്തെ ചിലരുമായി വാക്കേറ്റമുണ്ടായതായും സൂചന.സി സി ടി വി ദൃശ്യങ്ങൾ നശിപ്പിച്ചത് പ്രമുഖരെ രക്ഷിക്കാനെന്നും റിപ്പോർട്ട്.
നിശാപാർട്ടി നടന്ന ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലിന്റെ ഉടമ റോയ് ജെ വയലാട്ടിനെയും ഹോട്ടൽ ജീവനക്കാരായ 5 പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ നിർണായക തെളിവുകൾ ഉൾപ്പെടുന്ന നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് ഒളിപ്പിച്ച കുറ്റത്തിനാണ് കേസ്.ബോധപൂർവ്വമല്ലാത്ത നരഹത്യ കുറ്റവും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
മോഡലുകളുടെ മരണത്തിൽ ഹോട്ടലുടമയുടെ പങ്കാളിത്വം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അൻസി കബീറിന്റെ ബന്ധുക്കൾ പാലാരിവട്ടം പോലീസിൽ പരാതി നൽകിയിരുന്നു.
















Comments