പാലക്കാട്: ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം നടത്തിയത് ഐ എസ് ഫ്രാക്ഷൻ എന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. കേസിൽ എൻഐഎ അന്വേഷണം ആവശ്യമാണ്. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി. കൊലപാതകത്തിനു ശേഷം പോലീസ് വാഹന പരിശോധന പോലും നടത്തിയില്ല.
പോപ്പുലർ ഫ്രണ്ടിനും, എസ്ഡിപിഐക്കും എന്തും ചെയ്യാമെന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. സർക്കാർ നല്കുന്ന പിന്തുണയാണ് ഇതിന് കാരണം. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണം. പ്രതികൾ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നും യുഎപിഎ ചുമത്തണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു. കർണാടകയിലും, തമിഴ്നാട്ടിലും നടത്തിയ സമാന തീവ്രവാദ ആക്രമണമാണ് കേരളത്തിലും പോപ്പുലർ ഫ്രണ്ട് നടത്തുന്നതെന്നും സന്ദീപ് വ്യക്തമാക്കി.
സഞ്ജിത്തിന്റെ കൊലപാതകത്തിൽ എൻഐഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ഗവർണ്ണറെ കണ്ടിരുന്നു. പ്രതികളെ സംരക്ഷിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ ബിജെപി സെക്രട്ടറിയേറ്റ് മാർച്ചും സംഘടിപ്പിച്ചിരുന്നു. വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി അമിത്ഷായ്‌ക്ക് കത്തയച്ചിട്ടുണ്ട്.
















Comments