ലക്നൗ : നവംബർ 22 ന് ലക്‌നൗവിൽ നടക്കുന്ന മഹാപഞ്ചായത്തിൽ എന്തെങ്കിലും പ്രശ്‌നമുണ്ടാക്കിയാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഉത്തർപ്രദേശിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് കർഷക യൂണിയൻ നേതാവ് രാകേഷ് ടിക്കായത് .
യുപിയിലെ ജനങ്ങൾ ബിജെപിയ്‌ക്ക് ഇനി വോട്ട് നൽകരുതെന്നും ടിക്കായത്ത് പറഞ്ഞു . ഗർമുക്തേശ്വറിലെ കാർത്തിക് മേളയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ടിക്കായത്. രാഷ്‌ട്രീയ നേട്ടങ്ങൾക്കായി വേദിയെ ഉപയോഗിച്ച ടിക്കായത്തിനെതിരെ വിമർശനങ്ങളുമുണ്ടായി .
എന്നാൽ താൻ പിന്നെ രാഷ്‌ട്രീയത്തെക്കുറിച്ച് മറ്റെവിടെ സംസാരിക്കുമെന്നായിരുന്നു ടിക്കായത്തിന്റെ ചോദ്യം . ‘ ഞാൻ രാഷ്‌ട്രീയ പ്രസ്താവനകൾ നടത്തിയിട്ടുണ്ടെങ്കിൽ എനിക്കെതിരെ കേസെടുക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. രാഷ്‌ട്രീയ പ്രസ്താവനകൾ കേൾക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, അവർ എന്തിനാണ് ഞങ്ങളുടെ യോഗങ്ങളിൽ വരുന്നത്? എന്നും ടിക്കായത്ത് ചോദിച്ചു.
















Comments