തിരുവനന്തപുരം : തനിക്കൊരു ദൈവത്തെയും പേടിയില്ലെന്നും , ദൈവത്തിന്റെ പണം കക്കുന്നവര്‍ ദൈവത്തെ പേടിച്ചാല്‍ മതിയെന്നും ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. ശബരിമല സന്നിധാനത്തെത്തിയപ്പോള്‍ തൊഴുതില്ലെന്നും തീര്‍ത്ഥം കുടിച്ചില്ലെന്നുമുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയെന്ന രീതിയിലായിരുന്നു കെ.രാധാകൃഷ്ണന്റെ പ്രസ്തവന .
തനിക്ക് അമ്മയേ ബഹുമാനമുണ്ടെങ്കിലും ദിവസവും തൊഴാറില്ലെന്നും . വിശ്വാസത്തിന്റെ പേരിലാണെങ്കിലും താൻ ഇതുവരെ കഴിച്ചിട്ടില്ലാത്തത് കഴിക്കില്ലെന്നുമാണ് മന്ത്രിയുടെ വാദം .
‘ ഞാന്‍ സാധാരണ എന്റെ അമ്മയെ തൊഴാറില്ല. എല്ലാ ദിവസവും രാവിലെ നിങ്ങളാരെങ്കിലും അമ്മയെ തൊഴാറുണ്ടോ , അതിനര്‍ത്ഥം അമ്മയോട് ബഹുമാനം ഇല്ലെന്നാണോ? എന്റെ ഒരു രീതിയുണ്ട്. ഞാന്‍ ചെറുപ്പം മുതല്‍ക്കേ ശീലിച്ചുവന്ന രീതിയാണത് . ഈ വെള്ളമൊന്നും ഞാന്‍ കുടിക്കാറില്ല. ഞാന്‍ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാറില്ല. ഞാന്‍ ജീവിതത്തില്‍ കഴിക്കാത്ത സാധനം കഴിക്കില്ല. അത് വിശ്വാസത്തിന്റെ പേരില്‍ കഴിക്കണം എന്ന് പറഞ്ഞാലും ഞാന്‍ കഴിക്കാന്‍ തയ്യാറാകില്ല. എനിക്ക് എന്റേതായ വിശ്വാസമുണ്ട്. അതുകൊണ്ട് നിങ്ങളുടെ വിശ്വാസം മോശമാണെന്ന് ഞാന്‍ പറയില്ല. നിങ്ങളുടെ വിശ്വാസം സംരക്ഷിക്കാന്‍ ഏത് അറ്റംവരെയും പോകും എന്നുള്ളത് തെളിവ് സഹിതമുണ്ട്. കക്കുന്നവര്‍ മാത്രം പേടിച്ചാല്‍ മതി. ഒരു പൈസയും എനിക്ക് വേണ്ട, ഒരു ചായ പോലും വേണ്ട. പിന്നെ എനിക്ക് പേടിക്കേണ്ട ആവശ്യമില്ല. ഞാന്‍ കക്കുന്നില്ല, അതുകൊണ്ട് എനിക്കൊരു ദൈവത്തേയും പേടിയില്ല. ‘ ഇത്തരത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
















Comments