കോഴിക്കോട്: പിടികിട്ടാപ്പുള്ളിയെ പിടികൂടാൻ പോയ പോലീസിനു നേരെ ഗുണ്ടാ ആക്രമണം. ആറ് പോലീസുകാർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കോഴിക്കോട് കട്ടാങ്ങൽ ഏരിമലയിലാണ് സംഭവം.
ആക്രമണത്തിൽ പോലീസ് ഡെൻസാഫ് സ്‌ക്വാഡ് അംഗം ജോമോന്റെ കാലിന്റെ മുട്ടിന് ഗുരുതര പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയതായി പോലീസ് അറിയിച്ചു.
വിവിധ ജില്ലകളിൽ കേസുകളുള്ള ടിങ്കു എന്ന പ്രതിയെ പിടികൂടാനായി പോയപ്പോഴാണ് ആക്രമണമുണ്ടായത്. പ്രതിയുടെ പേരിൽ വാറന്റും നിലവിലുണ്ട്. ഇതനുസരിച്ചാണ് ടിങ്കുവിനെ പിടികൂടാൻ പോലീസ് സംഘം എത്തിയത്. ആക്രമണത്തിനു ശേഷം ടിങ്കുവിനെ സ്‌റ്റേഷനിലെത്തിച്ചു.
സ്‌റ്റേഷനിൽ എത്തിയ ശേഷം വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ പ്രതി സമീപത്തെ കാറിനു മുകളിൽ കയറി ഭീഷണി മുഴക്കി. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് ഇയാളെ കീഴടക്കുകയായിരുന്നു.
















Comments