തിരുവനന്തപുരം : നടി കെ.പി.എ.സി ലളിതയ്‌ക്ക് ചികിത്സാ സഹായം നല്‍കുന്നത് അവര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍. കെ.പി.എ.സി ലളിതയ്ക്ക് സ്വത്തുക്കള്‍ ഇല്ല. ചികിത്സ നടത്താനുള്ള മാര്‍ഗമൊന്നും അവര്‍ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ചികിത്സാ ആനുകൂല്യം ആവശ്യപ്പെട്ടവര്‍ക്കെല്ലാം സര്‍ക്കാര്‍ കൊടുത്തിട്ടുണ്ട് . തന്റെ മണ്ഡലത്തില്‍ മാത്രം രണ്ടായിരത്തി അഞ്ഞൂറോളം പേര്‍ക്ക് സഹായം കൊടുത്തിട്ടുണ്ട്.
കലാകാരി എന്ന നിലയ്‌ക്കാണ് സര്‍ക്കാര്‍ അവർക്ക് സഹായം നല്‍കാന്‍ തീരുമാനിച്ചത്. കലാകാരന്മാര്‍ കേരളത്തിന് മുതല്‍കൂട്ടാണ്. അവരെ കൈയ്യൊഴിയാന്‍ സാധിക്കില്ല. . അതുകൊണ്ട് കെ.പി.എ.സി ലളിതയ്‌ക്ക് സഹായം അനുവദിച്ചതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളുടെ ആവശ്യമില്ലെന്നും അബ്ദുറഹ്‌മാന്‍ വ്യക്തമാക്കി.
















Comments