കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ എത്തുന്ന ശബരിമല തീർത്ഥാടകരുടെ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷ്യ പരിശോധന നടത്തി. ഇതിന്റെ ഭാഗമായി 50 ശതമാനം സ്ഥാപനങ്ങളിലെയും കുടിവെള്ളത്തിൽ പി.എച്ച് മൂല്യം അനുവദനീയമായ അളവിലല്ലെന്ന് അധികൃതർ കണ്ടെത്തി. ഭക്ഷ്യസുരക്ഷ വകുപ്പും കേരള വ്യാപാരി ഏകോപന സമിതി ഏറ്റുമാനൂർ യൂണിറ്റും സംയുക്തമായാണ് പരിശോധന നടത്തിയത്.
ഇത്തരത്തിൽ പി.എച്ച് വ്യതിയാനമുള്ള ജലം നേരിട്ട് ഉപയോഗിക്കരുതെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് നിർദ്ദേശിച്ചു. കൂടാതെ, ഈ ജലം ശുദ്ധീകരണപ്രക്രിയകൾക്ക് വിധേയമാക്കിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും അധികൃതർ അറിയിച്ചു. ഏറ്റുമാനൂരിലെയും പരിസരപ്രദേശങ്ങളിലെ വിവിധ സ്ഥാപങ്ങളിലെയും ജലം, പാൽ, മറ്റ് പാനീയങ്ങൾ എന്നിവയും ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധിച്ചു.
പാനീയങ്ങൾക്ക് പുറമെ, വെളിച്ചെണ്ണയുടെയും, തട്ടുകടകളിൽ ഉപയോഗിക്കുന്ന എണ്ണയുടെയും സാമ്പിളുകളും പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു. പരിശോധന പൂർത്തിയാക്കിയ ശേഷം ഹോട്ടൽ, റെസ്‌റ്റോറന്റ് ഉടമകൾക്ക് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ബോധവൽക്കരണ ക്ലാസുമുണ്ടായിരുന്നു.
















Comments