മലപ്പുറം: ക്ഷേത്രങ്ങൾ പൊതുജനങ്ങളുടെ കേന്ദ്രമാണെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം. ആർ മുരളി. ക്ഷേത്രങ്ങൾ മലബാർ ദേവസ്വം ബോർഡ് ഏറ്റെടുക്കുന്നതിനെതിരെ സമരം നടത്തുന്നവർ അരാജകത്വം നടപ്പാക്കാൻ ആഗ്രഹിക്കുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്ര നടത്തിപ്പ് സുതാര്യമാക്കാൻ കോടതിയുടെ അനുമതിയോടെ ഇടപെടുകയാണ് ചെയ്യുന്നത്. ഇപ്പോഴുള്ള പ്രതിഷേധങ്ങൾ അടിസ്ഥാനരഹിതമെന്നും എംആർ മുരളി വിശദീകരിച്ചു.
ക്ഷേത്രങ്ങളൊക്കെ ആരെങ്കിലും പത്ത് പേർ ചേർന്ന് കൈകാര്യം ചെയ്തുകൊള്ളാം എന്ന നിലപാട് പാടില്ല. ക്ഷേത്രത്തിൽ പൊതുജനങ്ങളുടെ പണമാണ് കൈകാര്യം ചെയ്യുന്നത്. അത് അങ്ങനെ ആരെങ്കിലും പത്ത് പേര് കൈകാര്യം ചെയ്താൽ മതി എന്ന് പറയുന്നത് കടുത്ത അരാജകത്വമാണ്. നിയമ, നീതി വ്യവസ്ഥകൾ ഉള്ളൊരു നാട്ടിൽ അത് അനുവദിക്കാനാകില്ലെന്ന് മുരളി പറഞ്ഞു. അതേസമയം നിയമവിരുദ്ധമായി കയ്യടിക്കിയ ക്ഷേത്രങ്ങൾ ഭക്തർക്ക് തന്നെ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് വിവിദ ഹൈന്ദവ സംഘടനകൾ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
പോയിലൂർ മുത്തപ്പൻ മടപ്പുര ക്ഷേത്രം ഉൾപ്പെടെ പോലീസി്‌ന്റെ ബലത്തിൽ ദേവസ്വം അധികൃതർ അടുത്ത ദിവസങ്ങളിൽ ബലമായി പിടിച്ചെടുത്തിരുന്നു. നേരത്തെ ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രം, വളാഞ്ചേരി വൈലത്തൂർ ക്ഷേത്രം, മട്ടന്നൂർ മഹാദേവ ക്ഷേത്രം തുടങ്ങിയവയും ഇങ്ങനെ നിയമവിരുദ്ധമായി മലബാർ ദേവസ്വം ബോർഡ് കയ്യടക്കി. പിന്നാലെയാണ് പ്രതിഷേധവും ശക്തമായത്.
















Comments