ലക്‌നൗ: കാർഷിക നിയമങ്ങൾ പിൻവലിക്കാനുളള കേന്ദ്രസർക്കാർ തീരുമാനം തന്റെ ഭാര്യയുടെ കൂടി വിജയമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്ര. വാർത്താ ഏജൻസിയായ എഎൻഐയ്‌ക്ക് നൽകിയ പ്രതികരണത്തിലാണ് നിയമം പിൻവലിച്ചത് പ്രിയങ്കയുടെ കൂടി വിജയമാണെന്ന് റോബർട്ട് വാദ്ര അഭിപ്രായപ്പെട്ടത്.
പ്രിയങ്ക ഇതിനായി എത്രത്തോളം പരിശ്രമിച്ചുവെന്ന് തനിക്ക് നന്നായി അറിയാം. രാത്രിയും പകലും ഇല്ലാതെ അവർ കർഷകർക്കായി കഷ്ടപ്പെടുകയാണ്. താനും അതിന് പിന്തുണ നൽകിയിരുന്നുവെന്നും റോബർട്ട് വാദ്ര പറഞ്ഞു. കഴിഞ്ഞ നവംബർ മുതൽ താൻ തെരുവിൽ കഴിയുന്ന കർഷകർക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നുണ്ട്.
താൻ എവിടെ പോയാലും കർഷകർ തന്റെ കാറിന് സമീപത്തേക്ക് ഓടി വരുമായിരുന്നു. ആരെങ്കിലും തങ്ങളുടെ ദുരിതം കേൾക്കാനുണ്ടല്ലോ എന്ന ആശ്വാസത്തിലായിരുന്നു അവർ തന്റെ വാഹനത്തിന് അടുത്തേക്ക് വന്നിരുന്നതെന്നും റോബർട്ട് വാദ്ര കൂട്ടിച്ചേർത്തു.
നിയമം പിൻവലിച്ച തീരുമാനം എത്രയും വേഗം പ്രാബല്യത്തിലാകുമെന്ന പ്രതീക്ഷയും റോബർട്ട് വാദ്ര പങ്കുവെച്ചു. രാഹുലും പ്രിയങ്കയും കർഷകർക്ക് വേണ്ടിയാണ് നിലകൊണ്ടതെന്ന് തനിക്ക് അറിയാമെന്നും കോൺഗ്രസും അങ്ങനെയാണെന്നും അതുകൊണ്ടു തന്നെ ഇത് അവരുടെ വിജയമാണെന്നും റോബർട്ട് വാദ്ര പറഞ്ഞു.
















Comments