കോഴിക്കോട്: എആർ നഗർ സഹകരണ ബാങ്ക് ക്രമക്കേടിൽ മുൻ മന്ത്രി കെ.ടി ജലീലിനെ തള്ളി സഹകരണ മന്ത്രി വി.എൻ വാസവൻ.ജലീൽ പറയുന്നത് പോലെ സർക്കാരിന് നടപടിയെടുക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ജലീൽ വാർത്ത സമ്മേളനത്തിൽ ഉന്നയിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ആദായ നികുതി വകുപ്പ് നൽകിയ രേഖകൾ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആദായ നികുതി വകുപ്പ് സംസ്ഥാനത്തെ സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സർക്കാരിന് ആധികാരികമായ റിപ്പോർട്ട് ഒന്നും ലഭിച്ചിട്ടില്ല. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. സഹകരണ രജിസ്ട്രാർ നടത്തുന്ന അന്വേഷണത്തിന് ശേഷം ലഭിക്കുന്ന റിപ്പോർട്ട് പരിശോധിച്ച് നടപടിയെടുക്കും. മുൻപ് രണ്ടു തവണ അന്വേഷണത്തിന് ഉത്തരവിട്ടപ്പോഴും കോടതി ഇടപെട്ട് സ്റ്റേ ചെയ്തു. അതിനാൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments