കാസർകോട് ; പീഡനക്കേസിൽ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ച കാസർകോട് സ്വദേശി അറസ്റ്റിൽ . കലയറ അറയങ്ങാടി സ്വദേശി മുസഫറലി മടമ്പിലത്തിനെയാണ് ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്.
2018 ല്‍ പീഡനം നടത്തിയശേഷം വിദേശത്തേയ്‌ക്ക് കടന്ന ഇയാള്‍ക്കായി ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ യുഎഇ പോലീസാണ് അറസ്റ്റ് ചെയ്തത് . തുടർന്ന് ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് മുസഫറലിയെ ഡൽഹിയിൽ എത്തിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ യുഎഇ പോലീസിന്റെ പിടിയിലായ വിവരം സ്റ്റേറ്റ് ഇന്റര്‍പോള്‍ ലെയ്‌സണ്‍ ഓഫിസര്‍ കൂടിയായ ഐജി സ്പര്‍ജന്‍കുമാറിനെ അറിയിച്ചതോടെയാണ് അറസ്റ്റിന് വഴി തെളിഞ്ഞത്.
ക്രൈംബ്രാഞ്ച് എഡിജിപിയുടെ മേൽനോട്ടത്തിലുള്ള ഇന്റർനാഷനൽ ഇൻവെസ്റ്റിഗേഷൻ കോർഡിനേഷൻ ടീമാണ് പ്രതിക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചത്.
















Comments