റാഞ്ചി;ന്യൂസിലാൻഡിനെതിരായ രണ്ടാം ടി-ട്വന്റി മത്സരത്തിൽ ഇന്ത്യക്ക് ജയം.റാഞ്ചിയിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയത്. ന്യൂസിലൻഡ് ഉയർത്തിയ 154 റൺസ് വിജയലക്ഷ്യം 17.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്.
വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി.മുഴുവൻ സമയ ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത് ശർമയുടെ ആദ്യ പരമ്പര വിജയമാണിത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ന്യൂസിലാൻഡിനെതിരൈ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ന്യൂസിലാൻഡിന് വേണ്ടി ഗ്ലെൻ ഫിലിപ്‌സ് (21 പന്തിൽ 42), മാർടിൻ ഗപ്റ്റിൽ (15 പന്തിൽ 31) ഡെറിൽ മിച്ചൽ (28 പന്തിൽ 31) റൺസ് നേടിയപ്പോൾ ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിച്ച ഹർഷൽ പട്ടേൽ നാലോവറിൽ വെറും 25 റൺസ് മാത്രം വിട്ടുനൽകി രണ്ട് വിക്കറ്റെടുത്തു. അശ്വിൻ, അക്‌സർ പട്ടേൽ, ദീപക് ചാഹർ, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 17.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 16 പന്ത് ബാക്കി നിൽക്കെ വിജയത്തിലെത്തി. ഇന്ത്യക്കായി കെ എൽ രാഹുൽ 49 പന്തിൽ 65 റൺസും രോഹിത് ശർമ്മ 36 പന്തിൽ 55 റൺസും റിഷഭ് പന്ത് 6 പന്തിൽ 12 റൺസും നേടി.
















Comments