വാഷിംഗ്ടൺ: അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിത ഭരണാധികാരിയായി ഇന്ത്യൻ വംശജയായ കമല ഹാരിസ്. ചികിത്സയുടെ ഭാഗമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അനസ്‌തേഷ്യയ്‌ക്ക് വിധേയനായതിനാലാണ് കമല ഹാരിസിന് അധികാരം കൈമാറിയത്. ഒരു മണിക്കൂർ 25 മിനിറ്റ് നേരത്തേയ്‌ക്കാണ് ബൈഡൻ അനസ്‌തേഷ്യയ്‌ക്ക് വിധേയനായത്.
57കാരിയായ കമല ഹാരിസ് അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്റ് ആണ്. ഈ പദവി വഹിക്കുന്ന ആദ്യ ഇന്ത്യൻ വംശജ എന്ന പ്രത്യേകത കൂടിയുണ്ട് കമലയ്‌ക്ക്. അമേരിക്കിയലെ ഭരണാധികാരികളിൽ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് ജോ ബൈഡൻ. കുടൽ സംബന്ധമായ പരിശോധനയായ കൊളെനോസ്‌കോപി നടത്തുന്നതിന്റെ ഭാഗമായാണ് ബൈഡൻ അനസ്‌തേഷഷ്യയ്‌ക്ക് വിധേയനായത്.
ജോ ബൈഡൻന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. അമേരിക്കയിലെ വാൾട്ടർ റീഡ് ആശുപത്രിയിലാണ് ബൈഡൻ ചികിത്സയ്‌ക്കായി എത്തിയത്. അദ്ദേഹത്തിന്റെ പതിവ് ആരോഗ്യ പരിശോധനയുടെ ഭാഗമാണിതെന്നും, പ്രസിഡന്റിന്റെ ആരോഗ്യത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും വൈറ്റ് ഹൗസിൽ നിന്നും അറിയിച്ചു.
അമേരിക്കയിൽ ഇത്തരത്തിൽ ചികിത്സയുടെ ഭാഗമായി അധികാരം കൈമാറ്റം നടക്കുന്നത് ഇതാദ്യമായല്ല. ഇതിനു മുൻപും ഇങ്ങനെയുള്ള അധികാര കൈമാറ്റം ഉണ്ടായിട്ടുണ്ടെന്നും വൈറ്റ് ഹൗസ് പറഞ്ഞു.
















Comments