വയനാട് : കൊറോണ ബാധിച്ച് മരിച്ച മേപ്പാടി സ്വദേശിനിയായ ആരോഗ്യപ്രവർത്തകയുടെ കുടുംബത്തെ കൈവിടാതെ മോദി സർക്കാർ. കുടുംബത്തിന് ഇൻഷൂറൻസ് തുക കൈമാറി. ലാബ് ടെക്നീഷ്യയായി സേവനം അനുഷ്ഠിക്കവേയാണ് അശ്വതി കൊറോണ ബാധിച്ച് മരിച്ചത്.
പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ കൊറോണ ബാധിച്ച് മരിക്കുന്ന ആരോഗ്യപ്രവർത്തകരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഈ തുകയാണ് അശ്വതിയുടെ കുടുംബത്തിന് കൈമാറിയത്. അശ്വതിയുടെ പിതാവ് ഉണ്ണികൃഷ്ണന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലൂടെയാണ് ഇൻഷൂറൻസ് തുക നൽകിയത്. ഇൻഷൂറൻസിനായി കഴിഞ്ഞ മാസമാണ് അശ്വതിയുടെ കുടുംബം അപേക്ഷ സമർപ്പിച്ചത്. അപേക്ഷ ലഭിച്ച ഉടൻ തന്നെ തുക ലഭ്യമാക്കുന്നതിനുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചിരുന്നു.
ഏപ്രിലിലാണ് 24 വയസ്സുകാരിയായ അശ്വതി കൊറോണ ബാധിച്ച് മരിച്ചത്. ജില്ലാ ടി പി പ്രോഗ്രാമിന് കീഴിൽ ബത്തേരി പബ്ലിക് ഹെൽത്ത് ലാബിലായിരുന്നു അശ്വതി ജോലി ചെയ്തിരുന്നത്. കൊറോണ ബാധിച്ച അശ്വതിയെ ആദ്യം മാനന്തവാടിയിലെ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Comments