ന്യൂഡൽഹി : ഛത്രപതി ശിവാജി മഹാരാജിന്റെ ചിത്രത്തിൽ ടിപ്പു സുൽത്താന്റെ തല വെട്ടി കയറ്റിയ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ശ്രീനിവാസിനെതിരെ പ്രതിഷേധം . ടിപ്പുവിന് ജന്മദിനം ആശംസിക്കാനായാണ് ശിവജി മഹാരാജിന്റെ ചിത്രത്തിൽ ടിപ്പുവിന്റെ തല വെട്ടി വച്ചത് .
ടിപ്പു ജയന്തി ആശംസിച്ചുകൊണ്ട് ശ്രീനിവാസ് ചെയ്ത ട്വീറ്റിലാണ് ഈ ചിത്രമുള്ളത് . കുതിരപ്പുറത്തിരിക്കുന്ന ഛത്രപതി ശിവാജി മഹാരാജിന്റെ മുഖത്തിനു പകരം ടിപ്പു സുൽത്താന്റെ മുഖമാണ് ചിത്രത്തിലുള്ളത് .
“ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ ധീരമായി പോരാടിയ ‘മൈസൂരിലെ കടുവ’ ടിപ്പുജയന്തി ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ഓർക്കുന്നു,” ഫോട്ടോഷോപ്പ് ചെയ്ത ചിത്രത്തിനൊപ്പം ശ്രീനിവാസ് ട്വീറ്റ് ചെയ്തു.
ഇതിനെ എതിർത്ത് നിരവധിപേരാണ് രംഗത്തെത്തിയത് . ഛത്രപതി ശിവജി മഹാരാജിന്റെ ചിത്രത്തിൽ ടിപ്പു സുൽത്താന്റെ മുഖം ഫോട്ടോഷോപ്പ് ചെയ്ത് ചേർത്ത പ്രവൃത്തി വെറുപ്പുളവാക്കുന്നുവെന്നാണ് ചിലർ കമന്റ് ചെയ്തത് .
വികലമായ ചിത്രം പങ്കുവെച്ചതിന് കോൺഗ്രസ് നേതാവിനെ വിമർശിക്കുകയും ചെയ്തു. ടിപ്പു സുൽത്താനെ ശിവജിയ്‌ക്ക് തുല്യനാക്കാനാണോ കോൺഗ്രസിന്റെ ശ്രമമെന്നും ചിലർ ചോദിക്കുന്നു. ഇങ്ങനെയാണ് കോൺഗ്രസ് നമ്മുടെ ചരിത്രത്തെ വളച്ചൊടിച്ചതെന്നും ചിലർ വിമർശിച്ചു .പ്രതിഷേധം ശക്തമായതോടെ ശ്രീനിവാസ് ചിത്രം ഡിലീറ്റ് ചെയ്തു
















Comments