ന്യൂഡൽഹി: കാർഷിക നിയമം പിൻവലിച്ച ശേഷമുള്ള സംയുക്ത കിസാൻ മോർച്ചയുടെ യോഗം ഇന്ന് സിംഗു അതിർത്തിയിൽ ചേരും .തുടർ നിലപാടുകൾ ചർച്ചചെയ്യാനും തീരുമാനമെടുക്കാനുമാണ് യോഗം ചേരുന്നത്. കാർഷിക നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിച്ച സാഹചര്യത്തിൽ ഇനി ഏതു രീതിയിൽ മുന്നോട്ടു പോകണമെന്ന് സംഘടന ഇന്ന് ചർച്ചചെയ്യും.
കാർഷിക നിയമങ്ങൾ പിൻവലിച്ചിട്ടും സമരം അവസാനിപ്പിക്കാൻ സംഘടനയ്‌ക്ക് തീരുമാനമില്ലെന്നാണ് സൂചന. മറ്റ് പല ആവശ്യങ്ങളു ഉന്നയിച്ച് സമരം നീട്ടിക്കൊണ്ടുപോകാനാണ് സംഘടനയിലെ ഒരു വിഭാഗം ആളുകൾ ചിന്തിക്കുന്നത്. മിനിമം താങ്ങു വിലയിൽ നിയമപരമായ ഉറപ്പ്, വൈദ്യതി ബിൽ, ലേബർ കോർട്ട് ബിൽ പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഇനി സർക്കാരിന് മുന്നിലേക്ക് വെയ്‌ക്കുന്നത്.
കോർ കമ്മിറ്റി യോഗം ചേർന്ന് ഡൽഹി അതിർത്തിയിൽ നടത്തി വരുന്ന സമരം തുടരുമെന്ന് അറിയിച്ചിരുന്നു. നിശ്ചയിച്ചത് പ്രകാരം ലഖ്‌നൗവില്‍ മഹാപഞ്ചായത്തും നവംബര്‍ 29ന് പാര്‍ലമെന്റിലേക്ക് നിശ്ചയിച്ചിരിക്കുന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിയും മറ്റ് പ്രതിഷേധ റാലികളും തുടരുന്ന കാര്യത്തിൽ ഇന്ന് നടക്കുന്ന യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. 29 ന് പാർലമെൻറ് ശീതകാല സമ്മേളനം ആരംഭിക്കുകയാണ്. ശീതകാല സമ്മേളനം നടക്കുന്ന വേളയിൽ 50 പേരെ വെച്ച് ദിവസം തോറും പാർലമൻറിലേക്ക് ട്രാക്ടർ റാലി നടത്താനാണ് സംഘടനയുടെ തീരുമാനം.
















Comments