പാകിസ്താനിൽ 11കാരനായ ഹിന്ദുബാലനെ ലൈംഗികമായി പീഡിപ്പിച്ചു; ശേഷം കഴുത്ത് ഞെരിച്ച് കൊന്നു; സംഭവം ഗുരുനാനാക് ജയന്തി ദിനത്തിൽ

Published by
Janam Web Desk

ഇസ്ലാമാബാദ്; പാകിസ്താനിൽ ഹിന്ദു ബാലനെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. സിന്ധ് പ്രവിശ്യയിലെ ബബർലോയ് പട്ടണത്തിന് സമീപം ഖൈർപൂർ ഗ്രാമത്തിലാണ് സംഭവം. 11കാരനായ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിന് ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. മുഹമ്മദ് അനാം, മദാസർ എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ട് കാണാതായ കുട്ടിയെ പിന്നീട് സമീപത്തെ ആൾതാമസമില്ലാത്ത വീടിനടുത്ത് നിന്നും കണ്ടെത്തുകയായിരുന്നു. ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം.

ഗുരുനാനാക് ജയന്തി ദിനത്തിലാണ് കുട്ടിയെ കാണാതായത്. ആഘോഷങ്ങളോടനുബന്ധിച്ച് വീട്ടുകാർ എല്ലാവരും തിരക്കിലായിരുന്നു. പിന്നീട് രാത്രി 11 മണിയോടെ കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടി അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പരാമർശിക്കുന്നുണ്ട്. മുറിവേറ്റ നിരവധി പാടുകളും ശരീരത്തിൽ കാണാം. സംഭവം പോലീസ് അറിഞ്ഞതിന് പിന്നാലെ പ്രതികൾ പിടിയിലായി. ഇവർ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.

Share
Leave a Comment