20 മാസങ്ങൾക്ക് ശേഷം രാജ്യത്തിന്റെ അതിർത്തികൾ തുറക്കാൻ ഓസ്‌ട്രേലിയ; വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും ഡിസംബർ ഒന്ന് മുതൽ പ്രവേശനം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

20 മാസങ്ങൾക്ക് ശേഷം രാജ്യത്തിന്റെ അതിർത്തികൾ തുറക്കാൻ ഓസ്‌ട്രേലിയ; വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും ഡിസംബർ ഒന്ന് മുതൽ പ്രവേശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2021, 01:34 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വിദേശത്ത് നിന്നുമുള്ള വിദ്യാർത്ഥികൾക്കും ജോലിക്കാർക്കുമുള്ള നിയന്ത്രണം അടുത്ത മാസം മുതൽ നീക്കാനൊരുങ്ങി ഓസ്‌ട്രേലിയ. കൊറോണയുടെ ഭാഗമായി ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾക്ക് ശേഷം ഡിസംബർ ഒന്ന് മുതൽ രാജ്യത്തേക്ക് മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനം അനുവദിക്കും. നീണ്ട 20 മാസങ്ങൾക്ക് ശേഷമാണ് രാജ്യത്തിന്റെ അതിർത്തികൾ വീണ്ടും തുറക്കാനൊരുങ്ങുന്നത്. ആഭ്യന്തര വകുപ്പ് മന്ത്രി കാരെൻ ആൻഡ്രൂസ് ആണ് ഇക്കാര്യം അറിയിച്ചത്. കൊറോണയ്‌ക്കെതിരായ പ്രതിരോധത്തിൽ രാജ്യം ഒരു ചുവട് കൂടി മുന്നോട്ട് പോവുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഓസ്‌ട്രേലിയയിലുള്ളവർക്ക് മറ്റ് ഇടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള നിരോധനം കഴിഞ്ഞ മാസം എടുത്ത് മാറ്റിയതായി പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ വ്യക്തമാക്കിയിരുന്നു. രണ്ട് വാക്‌സിനും സ്വീകരിച്ചവർക്കായിരിക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത്. ഓസ്‌ട്രേലിയയിലേക്ക് എത്തുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ, രണ്ട് വാക്‌സിൻ സ്വീകരിച്ചതിന്റെ രേഖകളോ കൈവശം വയ്‌ക്കേണ്ടതാണ്. ഇന്ത്യൻ നിർമ്മിത വാക്‌സിനുകളായ കൊവാക്‌സിനും കൊവിഷീൽഡും ഓസ്‌ട്രേലിയ അംഗീകരിച്ചിട്ടുണ്ട്. രാജ്യത്തെ സാമ്പത്തിക രംഗത്തിനും ഈ നീക്കം കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കും ഡിസംബർ ഒന്ന് മുതൽ രാജ്യത്തേക്ക് പ്രവേശനം ഉണ്ടാകും. രണ്ട് വാക്‌സിനും സ്വീകരിച്ചവർക്കായിരിക്കും ഇതിനുള്ള അനുമതി ലഭിക്കുന്നത്. വിദേശത്ത് നിന്നുള്ള വിദ്യാർത്ഥികൾ തിരികെ എത്തുന്നതോടെ 25,000കോടി രൂപയോളം സാമ്പത്തികനേട്ടം രാജ്യത്തിന് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ലക്ഷക്കണക്കിന് വിദേശ വിദ്യാർത്ഥികളാണ് ഓരോ വർഷവും ഇവിടെ പഠനത്തിനായി എത്തിച്ചേരുന്നത്. ഇവിടെ പഠിച്ചു കൊണ്ടിരുന്നവർക്ക് എത്രയും വേഗം തിരികെ വരാമെന്നും, ഏറ്റവും മികച്ച വാർത്തയാണിതെന്നും കാരെൻ ആൻഡ്രൂസ് വ്യക്തമാക്കി.

Tags: Australia to re-open borders
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

Latest News

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന് സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies