ബംഗളൂരു : കോൺഗ്രസ് നേതാക്കൾക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കി എസ്ഡിപിഐ. എസ്ഡിപിഐയുടെ ദക്ഷിണ കന്നഡ ജില്ലാ അദ്ധ്യക്ഷൻ അബൂബക്കർ കുലായിയാണ് പ്രസംഗത്തിനിടെ കോൺഗ്രസ് നേതാക്കൾക്കെതിരെ വധഭീഷണി മുഴക്കിയത്. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
മംഗലാപുരത്ത് നടന്ന പൊതുപരിപാടിക്കിടെയായിരുന്നു സംഭവം. പ്രദേശത്ത് എസ്ഡിപിഐ വളരുന്നത് കോൺഗ്രസിന് കണ്ട് നിൽക്കാൻ സാധിക്കുന്നില്ലെന്ന് അബൂബക്കർ പറഞ്ഞു. അതുകൊണ്ട് എസ്ഡിപിഐക്കെതിരെ ആക്രമണം നടത്താൻ കോൺഗ്രസ് പദ്ധതിയിടുന്നു. ഇത്തരത്തിലുള്ള ആക്രമണങ്ങൾക്ക് ഇനി ആൾബലം കൊണ്ടും പേശിബലം കൊണ്ടും മറുപടി നൽകും.
എസ്ഡിപിഐ പ്രവർത്തകരെ ബുദ്ധിമുട്ടിച്ചാൽ തീർച്ചയായും പ്രത്യാക്രമണമുണ്ടാകുമെന്നും ആശുപത്രിയിലേക്കോ കുഴിമാടത്തിലേക്കോ പോകാൻ തയ്യാറായി ഇരുന്നോളൂ എന്നും അബൂബക്കർ ഭീഷണിപ്പെടുത്തി. ആരെ എങ്ങോട്ട് അയക്കണമെന്ന് തനിക്ക് അറിയാമെന്നും അബൂബക്കർ പറഞ്ഞു. ഈ വീഡിയോ വൈറലായതോടെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.
















Comments