ചെന്നൈ: അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ തീരദേശ മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
അടുത്ത 48 മണിക്കൂറിനുള്ളിൽ തമിഴ്നാടിന്റെ ചില ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആകാശം ഭാഗികമായി മേഘാവൃതമായി തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു.
ദക്ഷിണേന്ത്യയുടെ ചില ഭാഗങ്ങളിൽ നിർത്താതെ പെയ്യുന്ന മഴ നിരവധി ആളുകളുടെ ജീവൻ കവർന്നു. ആന്ധ്രാപ്രദേശിനും തമിഴ്നാടിനും പുതുച്ചേരിക്കും പുറമെ കേരളത്തിലും കർണാടകയിലും കനത്ത മഴ നാശം വിതച്ചിട്ടുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തമിഴ്നാട്ടിലെ ഈറോഡ്, സേലം, നാമക്കൽ, കല്ല്കുറിച്ചി, എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. കൂടാതെ, സംസ്ഥാനത്തെ ബാക്കി ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ചെറിയ തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. ചൊവ്വാഴ്ച തമിഴ്‌നാട്ടിലെ തിരുനെൽവേലി, തൂത്തുക്കുടി, മധുര, രാമനാഥപുരം ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.
















Comments