ന്യൂയോർക്ക്: ഇറാഖിലെ ഏത് രാഷ്‌ട്രീയ സാഹചര്യത്തിനിടയിലും നല്ല ബന്ധം കാത്തു സൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യ. ഇറാഖ് പ്രധാനമന്ത്രിക്കുനേരെ നടന്ന കൊലപാതക ശ്രമത്തിനോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി. ഐക്യരാഷ്‌ട്ര രക്ഷാ സമിതി യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് സഞ്ജയ് ഭട്ടാചാര്യ ഇന്ത്യയുടെ ഇറാഖ് നയം വ്യക്തമാക്കിയത്.
ഇറാഖ് പ്രധാനമന്ത്രി മുസ്തഫാ അൽ ഖാദ്മിക്കെതിരെയാണ് കഴിഞ്ഞ ദിവസം വധശ്രമം നടന്നത്. ഭീകരർ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റവർക്കായി പ്രാർത്ഥിക്കുന്നുവെന്നും ഇന്ത്യൻ പ്രതിനിധി സഭയെ അറിയിച്ചു. ഒരു സംസ്‌കാര സമ്പന്നമായ സമൂഹത്തിൽ ഭീകരതയ്‌ക്കും അക്രമത്തിനും സ്ഥാനമില്ലെന്നും ഇന്ത്യ പറഞ്ഞു.
ഇറാഖിനെ വിവിധ മേഖലകളിൽ സഹായിക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ സമിതിയിൽ വിവിധ ഘട്ടങ്ങളിലായി ചർച്ചകൾ നടക്കുകയാണ്. ഭീകരതയ്‌ക്കെതിരെ കർശനമായി നീങ്ങണമെന്ന ഇന്ത്യൻ നിലപാടിന് വ്യാപക പിന്തുണയാണ് ലഭിക്കുന്നത്. ഇറാഖിൽ ജനാധിപത്യ ഭരണകൂടമാണ് വരേണ്ടത്. തെരഞ്ഞെടുപ്പിലൂടെ പുതിയ ഭരണകൂടം നിലവിൽ വന്നതിനെ ഇന്ത്യ സ്വാഗതം ചെയ്തു.
















Comments