പുരി ജയ് ജഗന്നാഥ ക്ഷേത്ര പരിസരം വിപുലമാക്കുന്നു; പൈതൃക ഇടനാഴി പദ്ധതി തറക്കല്ലിടൽ ചടങ്ങ് നടന്നു

Published by
Janam Web Desk

പുരി: ഒഡീഷയുടെ അഭിമാനമായ പുരി ജയ് ജഗന്നാഥ പൈതൃക ഇടനാഴി പദ്ധതിയുടെ തറക്കല്ലിടൽ കർമ്മം നടന്നു. മുഖ്യമന്ത്രി നവീൻ പട്‌നായ്കിന്റെ സാന്നിദ്ധ്യത്തിൽ ഗജപതി മഹാരാജ് ദിവ്യസിൻഹ ദേവാണ് തറക്കല്ലിടൽ കർമ്മം നടത്തിയത്.

12-ാം നൂറ്റാണ്ടിൽ പണിതീർത്ത പുരി ജഗാന്നാഥ ക്ഷേത്രത്തിന് ചുറ്റുമായി പരിക്രമണം നടത്താനാകുന്ന തരത്തിലാണ് പദ്ധതി. അതിവിശാലമായ ക്ഷേത്രാങ്കണവും പരിസര വികസനവും ചേർന്നതാണ് പൈതൃക ഇടനാഴി പദ്ധതി. മുഖ്യമന്ത്രിക്കൊപ്പം പദ്ധതിയുടെ അഡ്മിനിസ്‌ട്രേറ്റർ കൃഷ്ണകുമാർ, പുരി ജില്ലാ കളക്ടർ സാമർത്ഥ് വെർമ എന്നിവരും സന്നിഹിതരായിരുന്നു.

വലിയ തോതിലുള്ള കയ്യേറ്റമാണ് പുരി ജഗന്നാഥ ക്ഷേത്രപരിസരത്ത് ദശകങ്ങളായി നടന്നത്. പടുകൂറ്റൻ രഥയാത്രയിൽ പതിനായിരങ്ങൾക്ക് പങ്കെടുക്കാൻ പോലും തടസ്സമാകുന്ന തരത്തിലായിരുന്നു കയ്യേറ്റം നടന്നത്. എല്ലാ കയ്യേറ്റങ്ങളും നീക്കികൊണ്ടാണ് സംസ്ഥാന സർക്കാർ ലോകശ്രദ്ധയാകർഷിക്കുന്ന പുരാതന ക്ഷേത്രപരിസരം വികസിപ്പിക്കാൻ തീരുമാനിച്ചത്. നിരവധി ആദ്ധ്യാത്മിക സ്ഥാപനങ്ങളുടെ കേന്ദ്രങ്ങളടക്കം മറ്റിടങ്ങളിലേക്ക് മാറ്റാനുള്ള ചർച്ചകളിൽ മുഖ്യമന്ത്രി നവീൻ പട്‌നായക് നേരിട്ടാണ് മുൻകൈ എടുത്തത്.

Share
Leave a Comment