മൊഗാദിഷു:സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിൽ ഭീകരാക്രമണം.എട്ടുപേർ കൊല്ലപ്പെട്ടു. 13 സ്‌കൂൾ വിദ്യാർത്ഥികളടക്കം നിരവധിപേർക്ക് പരിക്കേറ്റു.യുഎൻ വാഹനവ്യൂഹത്തിന് നേരെയാണ് കാർ ബോംബ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി സായുധ സംഘമായ അൽ ശബാബ് മിലിട്ടറി ഓപ്പറേഷൻസ് വക്താവ് അബ്ദിയാസിസ് അബൂ മുസാബ് വ്യക്തമാക്കി.
യുഎൻ സുരക്ഷ വാഹനവ്യൂഹത്തിന് നേരെ ചാവേർ എസ്യുവിയിലെത്തി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടാക്കിയതെന്ന പോലീസ് വക്താവ് അബ്ദിഫത്താഹ് അദേൻ ഹസ്സൻ വ്യക്തമാക്കി. സംഭവ സ്ഥലത്ത് നിന്ന് പരിക്കേറ്റ 23 പേരെ രക്ഷപ്പെടുത്തിയതായി ആമിൻ ആംബുലൻസ് സർവിസ് ഡയറക്ടർ അബ്ദിഖാദർ അബ്ദിറഹ്മാൻ പറഞ്ഞു. സംഭവത്തിൽ യുഎൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
സ്വന്തം രീതിയിലുള്ള ഇസ്ലാമിക സാമ്രാജ്യം സ്ഥാപിക്കാൻ സോമാലിയയുടെ കേന്ദ്ര ഗവൺമെൻറിനെതിരെ വർഷങ്ങളായി യുദ്ധം ചെയ്യുന്ന സംഘമാണ് അൽ ശബാബ്. ഗവൺമെന്റിനെ സഹായിക്കുന്ന ആഫ്രിക്കൻ യൂണിയൻ എഎംഐഎസ്ഒഎമ്മിനെതിരെയും ഇവർ ആക്രമണം നടത്താറുണ്ട്.
















Comments