ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 141.45 അടിയായി ഉയർന്ന സാഹചര്യത്തിൽ ഒരു ഷട്ടർ കൂടി തുറന്നു. നിലവിൽ രണ്ട് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. ഇതോടെ 661 ഘനയടി ജലമാണ് സ്പിൽവേയിലൂടെ അധികമായി പുറത്തുവിടുന്നത്.
വ്യാഴാഴ്ച രാത്രി പത്ത് മണി മുതലാണ് കൂടുതൽ ജലം പുറത്തേക്കൊഴുക്കാൻ ആരംഭിച്ചത്. സെക്കന്റിൽ 798 ഘനയടി വെള്ളമാണ് ഇതോടെ ആകെ പുറത്തേക്കൊഴുകുന്നത്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഇടുക്കിയിൽ 2400.56 അടിയാണ് നിലവിലെ ജലനിരപ്പ്. ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ രാത്രിയാത്രാ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴ് മണി വരെയാണ് മലയോര മേഖലയിലേക്ക് നിരോധനമേർപ്പെടുത്തിയിട്ടുള്ളത്.
















Comments