തിരുവനന്തപുരം: ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ ഭരണഘടനയുടെ ആമുഖം വായിക്കും. രാവിലെ 11 മണിക്കാണ് സ്ഥാപനങ്ങളിൽ ആമുഖം വായിക്കുക. കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണിത്.
ഇന്ന് രാജ്യത്തെല്ലാവരും ഭരണഘടനയുടെ ആമുഖം വായിക്കണമെന്നും അതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യണമെന്നുമാണ് കേന്ദ്രസർക്കാർ നിർദ്ദേശിച്ചത്. ഇതിനായി മലയാളം ഉൾപ്പെടെ 23 ഭാഷകളിൽ ഭരണഘടനയുടെ ആമുഖം ലഭ്യമാക്കിയിരുന്നു.
രാവിലെ 11 മണിക്ക് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ഭരണഘടനയുടെ ആമുഖം വായിക്കും. ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരും പങ്കെടുക്കും.
















Comments