ന്യൂഡൽഹി: രാജ്യത്തെ വിഭജിച്ച സംഭവത്തോളം ഇന്ത്യൻ ജനതയെ വേദനിപ്പിച്ച ഒന്നില്ലെന്ന് ആർ.എസ്.എസ്. സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. വിഭജനം ഏറ്റവും ദുരിതവും ദു:ഖവും സമ്മാനിച്ച കാലഘട്ടമായിരുന്നുവെന്നും ഭാഗവത് പറഞ്ഞു.
ഒരിക്കലും മറക്കാനാവാത്ത കാലഘട്ടമാണ് വിഭജന കാലഘട്ടം. ആ കാലഘട്ടത്തിൽ ഇസ്ലാമിന്റെ പേരു പറഞ്ഞ് രാജ്യത്തെ വിഭജിച്ചവർക്കും ദു:ഖം മാത്രമാണ് ബാക്കിയായതെന്ന് മറക്കരുതെന്നും ഭാഗവത് ഓർമ്മിപ്പിച്ചു. നോയിഡയിൽ കൃഷ്ണാനന്ദ സാഗർ രചിച്ച ‘വിഭജനകാലഘട്ടത്തിലെ ഭാരതത്തിലെ സാക്ഷി ‘ എന്ന ഇംഗ്ലീഷിലുള്ള പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു സർസംഘചാലക്.
1947ലെ ഇന്ത്യയല്ല ഇന്നുള്ളത്. ഇന്ന് 2021 ആണ്. എന്നിരുന്നാലും വിഭജനകാലഘട്ടത്തിലെ ഒരു സംഭവങ്ങളും മറക്കാൻ സാധിക്കുന്നതല്ല. ഈ ജനത സ്വന്തം നാടിന്റെ വിസ്തൃതമായ ഭൂമി വിഭജിക്കപ്പെട്ടത് മാത്രമല്ല സഹിക്കേണ്ടിവന്നത് മറിച്ച് മതത്തിന്റെ പേരിൽ വെട്ടിമുറിക്കപ്പെ ട്ടതുകൂടിയാണ്. ഇന്ത്യയുടെ സംസ്‌കാരം എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോവുക എന്നതു തന്നെയാണ്. താൻ മാത്രമാണ് ശരി മറ്റുള്ളവരെല്ലാം തെറ്റുകാരാണെന്നത് ഒരു ആശയം പോലുമല്ലെന്നും ഭാഗവത് ഓർമ്മിപ്പിച്ചു.
ഇസ്ലാമിക അധിനിവേശ ശക്തികൾ അവർ മാത്രമാണ് ശരിയെന്ന് വിശ്വസിച്ചവരാണ്. ബ്രിട്ടീഷുകാരന്റെ ചിന്തയും മറ്റൊന്നായിരുന്നില്ല. ഇത് തന്നെയാണ് ഇന്ത്യയിലെ എല്ലാ വിഘടനവാദത്തിനും വിഭജനത്തിനും കാരണം. 1857ലെ ബ്രിട്ടീഷ് സൈന്യത്തിനെതിരായ വിപ്ലവം പോലും മതവൈര്യം വളർത്താൻ ഉപയോഗിച്ചതിന്റെ പരിണിത ഫലമായിരു ന്നുവെന്നും മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടി.
















Comments