കാൻപൂർ: ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ 345 റൺസ് നേടി ഓൾഔട്ടായി. അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരും, ശുഭ്മാൻ ഗില്ലുമാണ് ഇന്ത്യയ്‌ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.
ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 339 റൺസ് നേടിയിരുന്നു. ശേഷം മത്സരം പുനരാരംഭിച്ചപ്പോൾ 56 പന്തുകളിൽ നിന്നും 38 റൺസ് എടുത്ത അശ്വിനെ അജാസ് പട്ടേൽ പുറത്താക്കി. പിന്നാലെ വന്ന ഇഷാന്തും പട്ടേലിന്റെ തന്നെ പന്തിൽ പുറത്തായി. ഉമേഷ് യാദവാണ്(10) മത്സരത്തിൽ പുറത്താവാതെ നിന്നത്.
















Comments