തിരുവനന്തപുരം : ധീരതയുടെ പര്യായമാണ് ഭാരതത്തിന് മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ . 2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്‍. പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഭീകരരുടെ വെടിയേറ്റു മരിച്ചത്. സന്ദീപിന്റെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നൽകി ആദരിച്ചിരുന്നു.
എന്നാൽ ഭാരതം മുഴുവൻ ആദരിച്ച ആ ധീരരക്തസാക്ഷിയുടെ കുടുംബത്തോട് കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാർ ചെയ്തത് അനാദരവ് മാത്രമായിരുന്നു. വീരമൃത്യു വരിച്ച സൈനികനും കുടുംബത്തിനും അർഹിക്കുന്ന ആദരവ് അന്നത്തെ വിഎസ് സർക്കാർ നൽകിയില്ല.
കർണാടകയിലെ മന്ത്രിമാർ പോലും സന്ദീപിന്റെ കുടുംബത്തോടൊപ്പം ദു;ഖം പങ്കിട്ടപ്പോൾ കേരളത്തിലെ ഒരു മന്ത്രി പോലും കുടുംബാംഗങ്ങളെ വിളിക്കാനോ അവരുടെ വീട് സന്ദർശിച്ച് അനുശോചനം അറിയിക്കാനോ ഉള്ള മര്യാദ കാണിച്ചില്ല. മാത്രമല്ല ജന്മനാടിനായി സ്വന്തം ജീവൻ പോലും നഷ്ടപ്പെട്ട സൈനികന്റെ വീട് സന്ദർശിച്ചവരെയും അന്ന് മുഖ്യമന്ത്രിയായിരുന്നുഅ വിഎസ് അച്യുതാനന്ദൻ അപമാനിച്ചു. “സന്ദീപിന്റെ വസതിയായിരുന്നില്ലെങ്കിൽ ഒരു നായ പോലും ആ വീട്ടിലേക്ക് നോക്കില്ലായിരുന്നു.” എന്നായിരുന്നു വി എസിന്റെ പ്രസ്താവന .
കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കളുടെ നിസ്സംഗതയിൽ പ്രകോപിതനായ സന്ദീപിന്റെ പിതാവ് ഉണ്ണികൃഷ്ണൻ തന്നെ കാണാൻ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിയുടെ പ്രതിനിധി സംഘത്തിനു മുന്നിൽ വാതിലടച്ചതും വാർത്തയായിരുന്നു . കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയും സന്ദീപിന്റെ കുടുംബാംഗങ്ങളെ നേരിൽ കണ്ട് അനുശോചനം അറിയിച്ചിരുന്നു. ഇതിനും നാല് ദിവസത്തിന് ശേഷമാണ് വി എസ് അച്യുതാനന്ദൻ സന്ദീപിന്റെ വീട്ടിലെത്തിയത് . എന്നാൽ സർക്കാരിന്റെ പ്രവർത്തികളിൽ അപമാനിതരായ കുടുംബം ആദ്യമൊന്നും മുഖ്യമന്ത്രിയെ കാണാനും കൂട്ടാക്കിയില്ല .
ഒടുവിൽ ഒപ്പമുണ്ടായിരുന്നവർ ഏറെ നിർബന്ധിച്ച ശേഷമാണ് സന്ദീപിന്റെ കുടുംബം കേരളത്തിലെ നേതാക്കളെ കാണാൻ തയ്യാറായത്. കാണാൻ വിസമ്മതം പ്രകടിപ്പിച്ചതിൽ സന്ദീപിന്റെ പിതാവ് ക്ഷമാപണം നടത്തിയെങ്കിലും കേരള മുഖ്യമന്ത്രിയോട് തനിക്ക് ബഹുമാനമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു . “എനിക്ക് നിങ്ങളോടുള്ള എല്ലാ ബഹുമാനവും നഷ്ടപ്പെട്ടു, വിഎസ്,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. നാട്ടിൽ നിന്നുള്ള മാദ്ധ്യമങ്ങളുടെ വിമർശനം കൊണ്ടാണ് തങ്ങൾ ബാംഗ്ലൂരിലേയ്‌ക്ക് വന്നതെന്നും അന്ന് സന്ദീപിന്റെ പിതാവ് പറഞ്ഞിരുന്നു.
















Comments