കൊല്ലം: കേരള-തമിഴ്‌നാട് അതിർത്തിയിൽ നിന്ന് 60 കിലോ കഞ്ചാവ് പിടികൂടി.കൊല്ലം കോട്ടവാസലിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കാറിന്റെ ഡോറുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
കാറിലുണ്ടായിരുന്ന 2 ആന്ധ്ര സ്വദേശികളെ പോലീസ് പിടികൂടി.കൊലസാനി ഹരിബാബു(39),ചെമ്പട്ടി ബ്രാമ്യ(35 )എന്നിവരാണ് അറസ്റ്റിലായത്. തെലങ്കാന രജിസ്‌ട്രേഷനാണ് പിടിയിലായ കാർ. കഞ്ചാവ് കടത്തുന്നതായി കൊട്ടാരക്കര റൂറൽ എസ്പിക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്.
കഴിഞ്ഞ ദിവസം സമാന രീതിയിൽ കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവ്‌ശേഖരം കാസർകോട് പിടികൂടിയിരുന്നു. 114 കിലോ കഞ്ചാവാണ് കാറിന്റെ ഡിക്കിയിൽ പാക്കറ്റുകളാക്കി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.കാസർകോട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
















Comments