ന്യൂഡൽഹി: കർഷക സമരക്കാർ ഉയർത്തിയ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതിനാൽ ഇനിയും സമരം തുടരുന്നത് ശരിയല്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. സർക്കാർ പുറത്തിറക്കിയ മൂന്ന് നിയമങ്ങളും പിൻവലിച്ചു. കൂടാതെ താങ്ങു വില ഉറപ്പാക്കുന്നതിന് നടപടി ആരംഭിക്കുകയും ചെയ്തുവെന്ന് മന്ത്രി അറിയിച്ചു. ഇതുകൊണ്ടു തന്നെ കർഷകർ സമാധാനത്തോടെ വീടുകളിലേയ്‌ക്ക് മടങ്ങണമെന്നും നരേന്ദ്ര സിംഗ് തോമർ ആവശ്യപ്പെട്ടു.
കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിന് ആവശ്യമായ ബില്ലുകൾ ഈ മാസം അവസാനം ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കേന്ദ്രം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. കുറഞ്ഞ താങ്ങുവിലയ്‌ക്ക് പുതിയ ചട്ടക്കൂടിൽ പ്രവർത്തിക്കാൻ സർക്കാർ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.
കൂടാതെ കർഷകരുടെ പ്രതിഷേധങ്ങൾക്കിടെയുണ്ടായ സംഘർഷങ്ങളിൽ നിരവധി കർഷകർക്കെതിരെ കേസെടുത്തിട്ടുണ്ട്. അവ പിൻവലിക്കാനാവശ്യമായ നടപടികൾ സംസ്ഥാനങ്ങൾ തീരുമാനിക്കണമെന്ന് തോമർ നിർദ്ദേശിച്ചു.
















Comments