കാൻപൂർ: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ന്യൂസിലൻഡിന് ആറ് വിക്കറ്റ് നഷ്ടമായി. 13 റൺസെടുത്ത രചിൻ രവീന്ദ്രയുടെ വിക്കറ്റാണ് കിവീസിന് ഒടുവിൽ നഷ്ടമായത്. കിവീസ് താരത്തെ ജഡേജ ക്ലീൻ ബൗൾഡാക്കി. 47 റൺസ് ചേർക്കുന്നതിനിടെയാണ് കിവീസിന്റെ നാല് വിക്കറ്റ് ഇന്ത്യ വീഴ്‌ത്തിയത്. ടോം ബ്ലണ്ടൽ(8) കൈൽ ജാമിസൺ(0) എന്നിവരാണ് ക്രീസിലുള്ളത്.
സെഞ്ച്വറിയ്‌ക്ക് അരികെവെച്ച് ടോം ലാഥത്തെ(95) അക്ഷർ പട്ടേൽ വീഴ്‌ത്തി. മദ്ധ്യ നിരയിലെ കരുത്തനായ റോസ് ടെയ്‌ലറും(11), ഹെന്റി നിക്കോൾസ്(2) എന്നിവരെയും അക്ഷർ പട്ടേൽ മടക്കി.
24 ഓവറിൽ 46 റൺസിനാണ് അക്ഷർ പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയത്. വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടത് അശ്വിനാണ്. ഉമേഷ് യാദവിനും ജഡേജയ്‌ക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു.
















Comments