കൊച്ചി: 2018ലെ പ്രളയത്തിന് പിന്നാലെയാണ് കേരളത്തിൽ ആഫ്രിക്കൻ ഒച്ചിന്റെ സാന്നിദ്ധ്യം കൂടിയത്. ഇപ്പോൾ എവിടെ തിരിഞ്ഞാലും ആഫ്രിക്കൻ ഒച്ചാണ്. ശല്യം കൂടി വന്നപ്പോൾ വിചിത്ര ഒച്ചുവേട്ടയുമായി എത്തിയിരിക്കുകയാണ് വൈപ്പിൻ നായരമ്പലത്തെ പ്രഭാതസവാരിക്കാരുടെ കൂട്ടായ്മ.
ഒച്ചൊന്നിന് ഒരു രൂപ വീതം നൽകി ശേഖരിച്ച് നശിപ്പിക്കുകയാണ് കൂട്ടായ്മയിലെ അംഗങ്ങൾ. പലതവണ പരാതി നൽകിയിട്ടും സംസ്ഥാന ആരോഗ്യ വകുപ്പോ തദ്ദേശസ്ഥാപനങ്ങളോ നടപടിയെടുക്കാത്തതിനെ തുടർന്നാണ് ഒച്ചുനശീകരണത്തിന് പ്രഭാതസവാരിക്കാർ ഒത്തുകൂടിയത്. ഇതനുസരിച്ച് നാടുനീളെ പരസ്യവും പതിച്ചു. മൊബൈൽ നമ്പറും നൽകി.
500 മുതൽ 700 രൂപയ്‌ക്ക് വരെ ഒച്ചുകളെ വിൽപ്പന നടത്തിയവരുണ്ടെന്ന് സംഘാടകർ പറയുന്നു. കാശുകൊടുത്ത് ഒച്ചിനെ നശിപ്പിക്കാൻ വേണ്ടി വാങ്ങുന്നവരാരും തന്നെ ഒച്ചുശല്യം നേടുന്നവരല്ല. വിലകൊടുത്തു വാങ്ങുന്ന ഒച്ചുകളെ ഉപ്പിട്ട് നശിപ്പിച്ച ശേഷം കുഴിച്ചുമൂടുകയാണിവർ.
















Comments